ArticleKeralaLatest

ഫോർഡ് കമ്പനിയുടെ 117 വർഷങ്ങൾ

“Manju”

അമേരിക്കൻ മൾട്ടിനാഷണൽ വാഹന നിർമാതാക്കളാണ് ഫോർഡ് മോട്ടോർ കമ്പനി. ഇതിന്റെ പ്രധാന ആസ്ഥാനം ഡെട്രോയിറ്റിന്റെ പ്രാന്തപ്രദേശമായ മിഷിഗണിലെ ഡിയർ‌ബോൺ ആണ്. 1903 ജൂൺ 16 ന്ഹെൻ‌റി ഫോർഡ് ആണ്. ഫോർഡ് മോട്ടോർ കമ്പനി ആരംഭിച്ചത്.. കമ്പനി 117 വർഷങ്ങൾ പിന്നിടുകയാണ് ഇന്ന് .

ജനറൽ മോട്ടോഴ്‌സിന് പിന്നിൽ, യുഎസ് ആസ്ഥാനമായുള്ള രണ്ടാമത്തെ വലിയ വാഹന നിർമാതാക്കളാണ് ഫോർഡ് ലോകത്തിലെ അഞ്ചാമത്തെ വലിയ വാഹനനിർമ്മാണ കമ്പനിയാണ് (ടൊയോട്ട, ഫോക്സ്-വാഗൺ, ഹ്യുണ്ടായ്-കിയ, ജനറൽ മോട്ടോഴ്‌സ് എന്നിവയ്ക്ക് പിന്നിൽ.

നിലവിൽ 6 കാറുകളാണ് ഫോർഡ് ഇന്ത്യയിൽ പുറത്തിറക്കുന്നത്.ഫോർഡ് ഫിഗൊഫോർഡ് ഫ്രീസ്റ്റൈൽഫോർഡ് ആസ്പൈർഫോർഡ് ഇക്കോസ്‌പോർട്ഫോർഡ് എൻഡവർഫോർഡ് ഇന്ത്യയിലെ പുതിയ ഫോർഡ് കാർ മോഡലുകൾ.

ഫോർഡ് തന്റെ കമ്പനിയിൽ പ്രൊഡക്ഷൻ ലൈൻ സമ്പ്രദായം കൊണ്ടുവന്നു. ഇതു വാഹനങ്ങളുടെ നിർമ്മാണസമയം ക്രമാധിതമായി കുറയ്ക്കുകയുണ്ടയി. അതിനാൽ ഫോർഡ് പിന്നീട് ഫാദർ ഒഫ് മാസ് പ്രൊഡക്ഷ്ൻ എന്നറിയപെടുന്നത്. ഹെനറി ഫോർഡ് പിന്തുടർന്ന പ്രവർത്തനരീതി പിന്നീട് ഫോർഡിസം എന്നറിയപെടുന്നത്.

ഫോർഡ് ബ്രാൻഡിന് കീഴിൽ വാണിജ്യ വാഹനങ്ങളും ലിങ്കൺ ബ്രാൻഡിന് കീഴിൽ മിക്ക ആഡംബര കാറുകളും കമ്പനി വിൽക്കുന്നു. യു.കെയിലെ ആസ്റ്റൺ മാർട്ടിന്റെ 8% ഓഹരിയും ജിയാങ്‌ലിംഗ് മോട്ടോഴ്‌സിന്റെ 32% ഓഹരിയും ബ്രസീലിയൻ എസ്‌യുവി നിർമാതാക്കളായ ട്രോളറിനെയും ഫോർഡ് സ്വന്തമാക്കിയിട്ടുണ്ട്. ചൈന (ചങ്കൻ ഫോർഡ്), തായ്‌വാൻ (ഫോർഡ് ലിയോ ഹോ), തായ്ലൻഡ് (ഓട്ടോഅലിയൻസ് തായ്ലൻഡ്), തുർക്കി (ഫോർഡ് ഒട്ടോസാൻ), റഷ്യ (ഫോർഡ് സോളേഴ്‌സ്) എന്നിവിടങ്ങളിലും ഫോർഡിന് സംയുക്ത സംരംഭങ്ങളുണ്ട്.

സ്വന്തമായി വികസിപ്പിച്ചെടുത്ത എഞ്ചിനീയറിംഗ് നിർമ്മാണ രീതികൾ ഉപയോഗിച്ച് വലിയ തോതിലുള്ള കാറുകളുടെ നിർമ്മാണത്തിന് ഫോർഡിന് കഴിഞ്ഞു. 1914 ആയപ്പോഴേക്കും ഈ രീതികൾ ലോകമെമ്പാടും ഫോർഡിസം എന്നറിയപ്പെട്ടു. ഫോർഡിന്റെ മുൻ യുകെ അനുബന്ധ സ്ഥാപനങ്ങളായ ജാഗ്വാർ, ലാൻഡ് റോവർ ടാറ്റ മോട്ടോഴ്‌സിന് വിറ്റു. 1999 മുതൽ 2010 വരെയുള്ള കാലത്ത് സ്വീഡിഷ് വാഹന നിർമാതാക്കളായ വോൾവോയുടെ ഉടമസ്ഥത ഫോർഡ് സ്വന്തമാക്കി.

1908 ഒക്ടോബർ ഒന്നിന് ആദ്യ മോഡൽ ടി കാറുകൾ വിപണിയിലെത്തിച്ചതൊടെ ഫോർഡ് ജനങ്ങൾക്കിടയിൽ ശ്രദ്ധിക്കപ്പെട്ടു. അത്രനാൾ ജനങ്ങൾ കണ്ട വാഹനങ്ങളിൽ നിന്ന് തുകച്ചും വ്യത്യസ്ത രൂപവും യാത്രാ സുഖവും മറ്റും അവരെ ഫോർഡിനോട് അടുപ്പിച്ചു. അത്രനാളത്തെ കാറുകളിൽ നിന്ന് വ്യത്യസ്തമായി ഇടത് വശത്ത് ഘടിപ്പിച്ച സ്റ്റിയറിംഗുമായാണ് മോഡൽ ടി കാറുകൾ വിപണിയിലെത്തിച്ചത്. ലോകചരിത്രത്തിൽ ഇടത് വശത്ത് സ്റ്റിയറിംഗ് ഘടിപ്പിച്ച ആദ്യവാഹനവും ഇത് തന്നെ.

Related Articles

Back to top button