KeralaLatest

മലയാളി മനസ്സിൽ നർമ്മത്തിന്‍റെ രസക്കൂട്ടുകൾ നിറച്ച സുരാജ് വെഞ്ഞാറമൂടിനു ഇന്ന് 44-ാം പിറന്നാൾ

“Manju”

ആർ. ഗുരുദാസ്

മലയാള ചലച്ചിത്ര രംഗത്തെ മികച്ച നടനും ടെലിവിഷൻ അവതാരകനുമായ സൂരാജ് വെഞ്ഞാറാമൂടിന് ജന്മദിനാശംസകൾ

തിരുവനന്തപുരം ജില്ലയിൽ വെഞ്ഞാറമൂട് എന്ന സ്ഥലത്ത് വിമുക്തഭടനായ വി. വാസുദേവൻ നായർ, വിലാസിനി എന്നിവരുടെ മകനായി 1976 ജൂൺ 30 ന് സൂരാജ് വാസുദേവൻ എന്ന സൂരാജ് വെഞ്ഞാറാമൂട് ജനിച്ചത്. വെഞ്ഞാറമൂട് കെ.വി. എം സ്ക്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ആദ്ദേഹം എസ്.എസ്.എൽ.സി പാസായ ശേഷം സൈന്യത്തിൽ സേവനമനുഷ്ഠിക്കാൻ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും സൈക്കിളിൽ നിന്ന് വീണു പരിക്കേറ്റതിനാൽ ആ ഉദ്യമം ഉപേക്ഷിക്കേണ്ടതായി വന്നു. തുടർന്ന് ആറ്റിങ്ങൽ ഗവൺമെന്റ് ഐടിഐയിൽ നിന്ന് മെക്കാനിക്കൽ കോഴ്‌സ് പൂർത്തിയാക്കിയ ശേഷം മിമിക്രി അഭിനയത്തിലേക്ക് പ്രവേശിച്ചു.

ആദ്യ കാലങ്ങളിൽ ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ച സുരാജ് കൈരളി ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന ഹാസ്യ പരിപാടിയായ ജഗപൊകയിൽ അഭിനയിച്ചാണ് മിനിസ്ക്രിനിലേക്ക് കടന്നുവരുന്നത്. മിമിക്രിയിലൂടെയാണ് സിനിമാരംഗത്തേക്ക് എത്തിച്ചേർന്ന അദ്ദേഹം ജഗപൊഗ എന്ന സിനിമയിൽ പച്ചൻ ദാദാസാഹിബ് എന്ന കഥാപാത്രങ്ങളിലൂടെയാണ് ആദ്യമായി അഭിനയിച്ചത്

തിരുവനന്തപുരം ഗ്രാമ്യഭാഷയുടെ പ്രത്യേകതകൾ ചലച്ചിത്രത്തിൽ വരുത്തികൊണ്ടാണ് സുരാജ് ശ്രദ്ധേയനായത്. 2005 അൻവർ റഷീദ് സം‌വിധാനം ചെയ്ത രാജമാണിക്യം എന്ന സിനിമയിൽ തിരുവനന്തപുരം ഭാഷ കൈകാര്യം ചെയ്യുവാനായി മമ്മൂട്ടിയെ സഹായിച്ച സുരാജ് മലയാളം സിനിമാ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടി. 2009ൽ ഡ്യൂപ്ലിക്കേറ്റ് എന്ന ചിത്രത്തിലൂടെ ആദ്യമായി നായകനായി.

2000 – 2010 കാലഘട്ടത്തിൽ നിരവധി ചിത്രങ്ങളിൽ ഹാസ്യ വേഷങ്ങൾ കൈകാര്യം ചെയ്ത അദ്ദേഹം മൂന്ന് തവണ (2009,2010,2013) മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്കാരം കരസ്ഥമാക്കി. 2009 ൽ പുറത്തിറങ്ങിയ ചട്ടമ്പി നാട്ട് എന്ന ചിത്രത്തിൽ ദശമൂലം ദാമു എന്ന കഥാപത്രം തന്റെ അഭിനയ രംഗത്ത് എറെ ശ്രദ്ധിക്കപ്പെട്ടു.

ഹാസ്യകഥാപത്രങ്ങൾ മാത്രമല്ല കലാമുല്യമുള്ള കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്നും തെളിയിച്ചഅദ്ദേഹത്തിന് 2015 ൽ ഡോ. ബിജു സംവിധാനം ചെയ്ത പെരാറിയാത്തവർ എന്ന ചിത്രത്തിനു മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിക്കുകയുണ്ടായി.

ആക്ഷൻ ഹീറോ ബിജു, തൊണ്ടിമുതലും ദൃസാക്ഷിയും, അൻഡ്രോയിഡ്‌ കുഞ്ഞപ്പൻ 5.25, ഡൈവിംഗ് ലൈസൻസ് തുടങ്ങിയ സിനിമകളിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്ത ജനഹൃദയങ്ങളിൽ ഇടം നേടിയ അദ്ദേഹം 250 ലധികം സിനിമകളിൽ അഭിനയിച്ചിട്ടൂണ്ട്.

Related Articles

Back to top button