KasaragodKeralaLatest

ബിയര്‍ കുപ്പി കൊണ്ട് തലക്കടിച്ച്‌ പരിക്കേല്‍പ്പിച്ചതായി പരാതി

“Manju”

കാസര്‍കോട്: ബിയര്‍ കുപ്പി കൊണ്ട് 19കാരനെ തലക്കടിച്ച്‌ പരിക്കേല്‍പ്പിച്ചതായി പരാതി. നെല്ലിക്കുന്ന് ബീച്ച്‌ റോഡിലെ സുധീഷ് ഭക്തിന്റെ മകന്‍ ശിവരാമ ഭക്ത് (19) ആണ് പരാതി നല്‍കിയത്.

ബുധനാഴ്ച വൈകുന്നേരം എന്‍ എഫ് സി ഗ്രൗണ്ടില്‍ വെച്ച്‌ മര്‍ദിക്കുകയും ബിയര്‍ കുപ്പി കൊണ്ട് രണ്ടംഗ സംഘം തലക്കടിച്ച്‌ പരിക്കേല്‍പ്പിച്ചതായാണ് പരാതിയില്‍ പറയുന്നത്.

സംഭവത്തില്‍ കാസര്‍കോട് ടൌണ്‍ പോലീസ് രാഗേഷ്, രമേശ് എന്നിവര്‍ക്കെതിരെ കേസെടുത്തു.

Related Articles

Back to top button