KeralaLatestThrissur

രാമവർമ്മപുരം കേരള പോലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 29 ബി, 30-ാം ബാച്ച് പോലീസ് സബ് ഇൻസ്പെക്ടർമാരുടെ ഇ-പാസ്സിങ് ഔട്ട് പരേഡ് നാളെ

“Manju”

ബിന്ദുലാൽ തൃശ്ശൂർ

രാമവർമ്മപുരം കേരള പോലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 29 ബി, 30-ാം ബാച്ച് പോലീസ് സബ് ഇൻസ്പെക്ടർമാരുടെ ഇ-പാസ്സിങ് ഔട്ട് പരേഡ് നാളെ (ജൂലൈ 23) രാവിലെ 9 ന് അക്കാദമി തിങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ സല്യൂട്ട് സ്വീകരിക്കും. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, അക്കാദമി ഡയറക്ടർ ഡോ. ബി സന്ധ്യ, ഡിഐജി ട്രെയിനിങ് നീരജ് കുമാർ ഗുപ്ത തുടങ്ങിയവർ പങ്കെടുക്കും. രാജ്യത്ത് ആദ്യമായാണ് ഓൺലൈനിൽ സബ് ഇൻസ്പെക്ടർമാർക്കായുള്ള പാസിംഗ് പരേഡ് നടത്തുന്നത്.
2019 മെയ് 13 നും ജൂലൈ അഞ്ചിനുമായി പരിശീലനം ആരംഭിച്ച രണ്ട് ബാച്ചുകൾ ആണ് പരിശീലനം പൂർത്തിയാക്കിയത്. ആദ്യ ബാച്ചിൽ 60 പേരും രണ്ടാം ബാച്ചിൽ 44 പേരും ഉണ്ട് ഇവരിൽ 14 പേർ വനിതകളാണ്. പരിശീലനം പൂർത്തിയാക്കിയ 104 പേരിൽ എംടെക്, എംഎഡ് യോഗത്യയുളള ഓരോരുത്തരും രണ്ട് എംബിഎ, എംസിഎ ബിരുദധാരികളും 4 ബിഎഡ് യോഗ്യതയുളളവരും 11 ബിടെക് യോഗ്യതയുളളവരും ബിരുദാനന്തരബിരുദമുളള 23 പേരുമുണ്ട്.

Related Articles

Back to top button