KeralaLatest

ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൂക്ഷിച്ച സ്രവ സാമ്പിളുകളില്‍ ഫംഗസ് ബാധ

“Manju”

ശ്രീജ.എസ്

തിരുവല്ല: കോവിഡ് പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൂക്ഷിച്ച സ്രവങ്ങളില്‍ ഫംഗസ് ബാധ. വിവിധ ജില്ലകളില്‍ നിന്നായി എത്തിച്ച നൂറിലധികം സ്രവസാമ്പിളുകളിലാണ് ഫംഗസ് ബാധിച്ചത്. ജൂലൈ ആദ്യവാരം ശേഖരിച്ച സ്രവ സാമ്പിളുകളിലാണ് ഫംഗസ് ബാധ ഉണ്ടായത്.

വിവിധയിടങ്ങളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ ആരോഗ്യ പ്രവര്‍ത്തകര്‍ ഫോണില്‍ വിളിച്ച്‌ വീണ്ടും സ്രവ സാമ്പിള്‍ ശേഖരിക്കാന്‍ എത്തണമെന്നാവശ്യപ്പെട്ടതോടെയാണ് ഫംഗസ് ബാധയുടെ വിവരങ്ങള്‍ പുറത്താകുന്നത്. ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രി അധികൃതര്‍ ഇത് സ്ഥിരീകരിച്ചിട്ടുമുണ്ട്. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ താലൂക്കില്‍ നിന്നും മാത്രം ആറുപതിലധികം ആളുകളുടെ സ്രവമാണ് ശേഖരിച്ചത്.

ഈ സാമ്പിളുകള്‍ നശിപ്പിച്ച്‌ കളിഞ്ഞ് ആളുകളെ വിളിച്ചു വരുത്തി വീണ്ടും സ്രവം ശേഖരിച്ചു. മറ്റ് ജില്ലകളില്‍ നിന്നും സംശയമുള്ള സ്രവങ്ങളുടെ അന്തിമ പരിശോധന ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് നടത്താറുള്ളത്. അതുകൊണ്ടുതന്നെ ഫംഗസ് ബാധിച്ച സ്രവ സാമ്പിളുകളുടെ എണ്ണവും കൂടാനാണ് സാധ്യതയെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ അധികൃതരുടെ അനാസ്ഥയാണ് ഇതിന് കാരണമെന്ന് ആരോപണമുയരുന്നുണ്ട്.

Related Articles

Back to top button