KeralaLatestThiruvananthapuram

സംസ്‌ഥാന ഫലത്തെക്കുറിച്ച് ഡോക്യുമെന്ററി യൊരുക്കി ശാന്തിഗിരി വിദ്യാഭവൻ

“Manju”

പോത്തൻകോട്: കേരളത്തിന്റെ ഔദ്യോഗിക ഫലമായ ചക്കയെ ക്കുറിച്ച് ഡോക്യുമെന്ററി തയ്യാറാക്കി ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കന്ററി സ്കൂൾ. സംസ്‌ഥാന ഫലമായ ചക്കയുടെ പ്രത്യേകതകൾ, ഔഷധ പ്രാധാന്യം, ശാസ്ത്രീയ നാമം തുടങ്ങി വിവിധ വസ്തു തകളെ ക്കുറിച്ചാണ് ‘രാത്രിയിൽ ഉറങ്ങാത്ത വൃക്ഷം ‘എന്ന ഡോക്യുമെന്ററി യിലൂടെ അവതരിപ്പിച്ചി രിക്കുന്നത്.

സ്കൂൾ പ്രിൻസിപ്പൽ സ്വാമി പ്രണവശുദ്ധൻ ജ്ഞാനതപസ്വി യുടെ ആശയത്തിന് സ്ക്രിപ്റ്റ് തയ്യാറാക്കിയി രിക്കുന്നത് അധ്യാപിക ബിന്ദു നന്ദനയാണ്. സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി അഭിനന്ദന.എ.ഡി ആണ് അവതരണം നിർവഹിച്ചി രിക്കുന്നത്. 2018മാർച്ചിലാ ണ് ചക്കയെ കേരളത്തിന്റെ സംസ്‌ഥാന ഫലമായി പ്രഖ്യാപിച്ചത്.

മലയാളിയുടെ രുചി ഭേദങ്ങളിൽ എന്നും ചക്ക നിറഞ്ഞു നിന്നിരുന്നു.ചക്കകൊണ്ടുള്ള വിവിധ വിഭവങ്ങൾ കേരളത്തിന്റെ നാടൻ ഭക്ഷണ സംസ്‌കാരത്തിന്റെ തനതിടങ്ങളാ യിരുന്നു. പഴയ കാലത്ത് നിത്യ ജീവിതത്തിലെ വിശപ്പിന്റെ താളങ്ങളിൽ അന്നമായിരുന്നു ചക്ക  ‘വേണമെങ്കിൽ ചക്ക വേരിലും കായ്‌ക്കും’ എന്ന ചൊല്ലിന്റെ രൂപ പ്പെടലിനു പിന്നിലും ചക്കയുടെ പ്രാധാന്യം തന്നെയാണ് സൂചിതമാകുന്ന ത്അനന്തമായ ആരോഗ്യഗുണങ്ങൾ നിറഞ്ഞ താണ് ചക്ക ഇത് കഴിക്കുന്നത്‌ പ്രമേഹമുൾ പ്പെടെയുള്ള നിരവധി രോഗങ്ങൾക്ക് ഔഷധ മാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

ചക്കപ്പഴത്തിൽ നിരവധി പോഷക ഘടകങ്ങളും ആന്റി ഓക്സി ഡന്റുകളും അടങ്ങിയിട്ടുണ്ട്. ധാതുക്കൾ, വിവിധ വിറ്റാമിനുകൾ തുടങ്ങി യവയുടെയെ ല്ലാം സമൃദ്ധമായ കലവറയാണ് ചക്ക. ഇത്തരത്തിൽ ചക്ക കേരളീയ രുടെ ജീവിതരേഖ യുമായി വളരെ യേറെ ബന്ധപ്പെട്ടിരിക്കുന്നു. ഓരോ മലയാളിയും ചക്കയുടെ ഗുണങ്ങൾ തിരിച്ചറിയേണ്ട ത് അനിവാര്യമാണ് എന്ന സന്ദേശമാണ് ഡോക്യുമെന്ററി.ഇത്തരത്തിൽ കേരളത്തിന്റെ സ്വന്തം ചക്കയ്ക്കു നൽകുന്ന ആദരം കൂടി യാണ് ഈ ഡോക്യുമെന്ററി എന്ന്
പ്രിൻസിപ്പൽ പറഞ്ഞു

Related Articles

Back to top button