KeralaKottayamLatest

കൗതുക കാഴ്ചയായി പൈനാപ്പിള്‍ ചെടി

“Manju”

മൂവാറ്റുപുഴ: കൗതുക കാഴ്ചയായി ഒരു ചെടിയില്‍ 15 പൈനാപ്പിള്‍ . ആരക്കുഴ സെന്‍റ്​ തെരേസാസ് കോണ്‍വന്റിന്റെ പൈനാപ്പിള്‍ തോട്ടത്തിലാണ് ഉണ്ടായത്. പൈനാപ്പിള്‍ ചെടിയില്‍ ഇരുപതോളം തൈകളും രൂപപ്പെട്ടിട്ടുണ്ട്. ഇതിനുമുമ്പ് വാഴക്കുളത്ത് 10 പൈനാപ്പിള്‍ ഒറ്റ ചെടിയില്‍ കായിട്ടിരുന്നു.

അപൂര്‍വമായി മാത്രമേ ഇങ്ങനെ സംഭവിക്കാറുള്ളൂവെന്ന് കാര്‍ഷിക സര്‍വകലാശാല വിദഗ്ധര്‍ പറയുന്നു. ജീവശാസ്ത്രമായ അപാകതയാണ് കാരണം. മണ്ണില്‍ വളം കൂടിയാലും വെള്ളം, ചൂട് എന്നിവ കൂടിയാലും ഇങ്ങനെ സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. നിരവധി പേരാണ് പൈനാപ്പിള്‍ കാണാനെത്തുന്നത്.

Related Articles

Back to top button