KeralaKottayamLatest

കോട്ടയത്ത്‌ അപ്രതീക്ഷിത ഭൂചലനം;‍ നടുങ്ങി നാട്ടുകാര്‍

“Manju”

കോട്ടയം: അപ്രതീക്ഷിത ഭൂചലനത്തില്‍ നടുങ്ങി നാട്ടുകാര്‍. വേനല്‍മഴയുടെ കാലം ആയതിനാല്‍ പലരും ഇടിമുഴക്കമായി തെറ്റിദ്ധരിച്ചു. പാമ്പാടി, കങ്ങഴ മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. വീടുകളില്‍ ചെറിയ വിള്ളലുമുണ്ടായി. വീടിന്റെ ഭിത്തിയിലെ വിള്ളല്‍ കൂടിയെന്നു വെള്ളൂര്‍ പുതുപ്പറമ്പില്‍ ഷാജി പറഞ്ഞു. ഭിത്തിയില്‍ നേരത്തേ തേച്ചപ്പോള്‍ ചെറിയ വിള്ളലുണ്ടായിരുന്നു. ഇതു പുട്ടിയിട്ട് പെയിന്റ് ചെയ്തിരുന്നു.

മുറ്റത്തു നില്‍ക്കുമ്പോഴാണ് ഭൂമിക്കടിയില്‍ നിന്ന് മുഴക്കം പോലെ കേട്ടതെന്നു പങ്ങട മാടപ്പാട്ട് മത്തായി പറഞ്ഞു. രണ്ട് സെക്കന്‍ഡോളം വിറയലും അനുഭവപ്പെട്ടു. വീടിനുള്ളില്‍ നിന്ന കുടുംബാംഗങ്ങള്‍ക്കും വിറയല്‍ അനുഭവപ്പെട്ടുവെന്നും മത്തായി പറഞ്ഞു.

Related Articles

Back to top button