InternationalLatest

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്; യുഎഇ-യില്‍ സെപ്റ്റംബര്‍ 19ന് ആരംഭിക്കും

“Manju”

ശ്രീജ.എസ്

കൊവിഡ് വ്യാപനം മൂലം മാറ്റി വച്ച ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സെപ്റ്റംബര്‍ 19ന് യുഎഇ-യില്‍ തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. നേരത്തെ സെപ്റ്റംബര്‍ 26ന് തുടങ്ങുമെന്നായിരുന്നു റിപ്പോര്‍ട്ട്. നവംബര്‍ എട്ടിനായിരിക്കും ഫൈനല്‍. അടുത്തയാഴ്ച ചേരുന്ന ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ യോഗം ഇതു സംബന്ധിച്ച അന്തിമ തീരുമാനമെടുക്കും.

51 ദിവസത്തെ ടൂര്‍ണമെന്റില്‍ 60 മത്സരങ്ങളാകും ഉണ്ടാകും. സെപ്റ്റംബര്‍ 26ന് ഐപിഎല്‍ തുടങ്ങുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്. എന്നാല്‍ ഡിസംബറില്‍ ഓസ്ട്രേലിയന്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിന് മതിയായ വിശ്രമം അനുവദിക്കാനായി ടൂര്‍ണമെന്റ് ഒരാഴ്ച നേരത്തെയാക്കാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു.

ഈ സാഹചര്യത്തിലാണ് ഐപിഎല്‍ ഒരാഴ്ച നേരത്തെയാക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 20ഓടെ യുഎഇയില്‍ എത്തുന്ന ടീമുകള്‍ക്ക് ഒരുമാസത്തെ പരിശീലനത്തിന് അവസരം ലഭിക്കുമെന്നാണ് കരുതുന്നത്.

Related Articles

Back to top button