LatestThiruvananthapuram

ശാന്തിഗിരിയില്‍ നാളെ സമൃദ്ധി അഗ്രോക്ലിനിക്ക്

ക്ലിനിക്കില്‍ കര്‍ഷകര്‍ക്ക് മണ്ണ് പരിശോധനയ്ക്കുള്ള സൗകര്യം ഉണ്ടായിരിക്കും.

“Manju”

പോത്തൻകോട് : വെളളായണി കാര്‍ഷിക സര്‍വ്വകലാശാലയുടെയും ഹരിത കേരളം മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ നാളെ (ഡിസംബര്‍ 1 വ്യാഴാഴ്ച) രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 2 മണിവരെ ശാന്തിഗിരി ആശ്രമത്തില്‍ വെച്ച് സമൃദ്ധി 2022-23 അഗ്രോക്ലിനിക്ക് നടക്കും. റിസര്‍ച്ച് സോണ്‍ ഡൈനിംഗ് ഹാളില്‍ നടക്കുന്ന കാര്‍ഷിക ക്ലിനിക്കില്‍ വിളകളിലെ രോഗകീട നിര്‍ണയവും നിയന്ത്രണവും എന്ന വിഷയത്തില്‍ ക്ലാസ് നടക്കും. കാര്‍ഷിക പ്രദര്‍ശനം, അടുക്കള ജൈവമാലിന്യ സംസ്കരണം, പ്രവൃത്തി പരിചയ പരിപാടി, വിത്ത്നടീല്‍ വസ്തുക്കളുടെ വില്പന, കൃഷിയിട സന്ദര്‍ശനം തുടങ്ങിയ പരിപാടികളും ക്ലിനിക്കിന്റെ ഭാഗമായി നടക്കുന്നത്. വെള്ളായണി കാര്‍ഷിക കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ ഗ്രാമീണ കാര്‍ഷിക പ്രവൃത്തി പരിചയ പരിപാടിയുടെ ഭാഗമായിട്ടാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. കര്‍ഷകര്‍ക്ക് രോഗകീടബാധയുള്ളതും, പോഷക കുറവുള്ളതുമായ സസ്യഭാഗങ്ങള്‍ ഇവിടെ കൊണ്ടു വന്ന് പരിശോധിക്കുകയും, പരിഹാര മാര്‍ഗ്ഗങ്ങള്‍ തേടുകയും ചെയ്യാവുന്നതാണ്. കാര്‍ഷിക വിളപരിപാലനം, പഴം പച്ചക്കറി സംസ്കരണം, അടുക്കള ജൈവമാലിന്യ സംസ്കരണം, മറ്റ് കാര്‍ഷിക വിഷയങ്ങള്‍ എന്നിവയില്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ലഭിക്കും.

Related Articles

Back to top button