KeralaLatest

പോത്തൻകോട് ഇടിമിന്നലേറ്റ് വീടിൻ്റെ കോൺക്രീറ്റ് തകർന്നു വീണു.

“Manju”

മധു പി ആർ

പോത്തൻകോട്: വാവറ അമ്പലം ശ്രീനാരായണപുരത്ത് ഇടിമിന്നലേറ്റ് വീടിൻ്റെ കോൺക്രീറ്റ് പാളി ഉൾപ്പെടെയുള്ള ഭിത്തി തകർന്ന് കട്ടിലിൽ വീണു. ശ്രീ നാരായണപുരം എസ്.എസ്. ഭവനിൽ ശശികുമാറിൻ്റെ വീടിനാണ് ഇടിമിന്നലേറ്റത്. ഇന്നലെ രാത്രി ഏഴു മണിയ്ക്കാണ് അപകടം നടന്നത്. അടുക്കളയും മുറിയും ചേർന്ന ഭാഗത്താണ് ഇടിമിന്നലേറ്റത്. ഭിത്തിയുടെ ഒരു ഭാഗം തകർന്ന് മുറിയിലെ കട്ടിലിലാണ് വീണത്. അടുക്കള ഭാഗം ഇടിഞ്ഞുതാണു. വീട്ടിലുണ്ടായിരുന്നവർ ഹാളിലായിരുന്നതിനാൽ വൻ അപകടം ഒഴിവായി. വീട്ടിലുണ്ടായിരുന്നവർക്കും മിന്നലേറ്റു. പരിക്ക് ഗുരുതരമല്ല

Related Articles

Back to top button