IndiaLatest

സി.ബി.എസ്​.ഇ പത്താംക്ലാസ് പരീക്ഷ ഫലം ജൂണ്‍ 20ഓടെ

“Manju”

ന്യുഡല്‍ഹി: കോവിഡ് വ്യാപനം കാരണം റദ്ദാക്കിയ സി.ബി.എസ്​.ഇ പത്താംക്ലാസ്​ പരീക്ഷയെഴുതേണ്ട വിദ്യാര്‍ഥികള്‍ക്ക്​ മാര്‍ക്ക്​ നല്‍കേണ്ട വ്യവസ്​ഥ സി.ബി.എസ്​.ഇ പരീക്ഷ കണ്‍ട്രോളര്‍ പുറത്തുവിട്ടു. ജൂണ്‍ 20നകം ഫലം പ്രഖ്യാപിക്കുമെന്ന് പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു. ഓരോ വിഷയത്തിനും ആകെ നൂറു മാര്‍ക്കാണെന്നും അതില്‍ ഇന്റെര്‍ണല്‍ അസസ്​മെന്‍റിന് ഇരുപത് മാര്‍ക്കും ശേഷിക്കുന്ന എണ്‍പത് മാര്‍ക്കില്‍ എത്ര മാര്‍ക്ക് നല്‍കണമെന്ന്​ നിശ്ചയിക്കുന്നത്​ വിദ്യാഭ്യാസ വര്‍ഷത്തില്‍ എഴുതിയ വിവിധ പരീക്ഷകളുടെ മാര്‍ക്കി​ന്റെ അടിസ്​ഥാനത്തിലാണെന്ന് സി.ബി.എസ്​.ഇ പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു.

Related Articles

Back to top button