KannurKeralaLatestMalappuramThrissur

വീട്ടില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന കുഞ്ഞിനെ പാമ്പ് കടിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

കാസര്‍കോട്: വീട്ടില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഒന്നരവയസുകാരിയെ പാമ്പ് കടിച്ചു. വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസി കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചതാണ് രക്ഷയായത്. പാണത്തൂര്‍ വട്ടക്കയത്ത് ക്വീറന്റീനില്‍ കഴിഞ്ഞിരുന്ന ദമ്പതികളുടെ മകളെ വ്യാഴാഴ്ച വൈകിട്ടാണ് വീട്ടിലെ ജനല്‍കര്‍ട്ടന് ഇടയില്‍ നിന്ന് അണലി കടിച്ചത്.

തുടര്‍ന്ന് കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചതോടെ അയല്‍വാസിയായ ജിനില്‍ മാത്യു ക്വാറന്റീനില്‍ പ്രവേശിച്ചു. കാസര്‍കോട് രാജപുരത്താണ് സംഭവമുണ്ടായത്. ബിഹാറില്‍ അധ്യാപകരായ ദമ്പതികള്‍ 16 ആണ് വട്ടക്കയത്തെ വീട്ടില്‍ എത്തുന്നത്. അന്നുമുതല്‍ ക്വാറന്റീനിലായിരുന്നു. ഹെഡ് ലോഡ് ആനറല്‍ വര്‍ക്കേഴ്സ് യൂണിയന്‍ പാണത്തൂര്‍ യൂണിറ്റ് കണ്‍വീനറാണ് കുഞ്ഞിനെ രക്ഷിച്ച ജിനില്‍.

വീട്ടുകാര്‍ കുട്ടിയെ രക്ഷിക്കണമെന്ന് അലമുറയിട്ടെങ്കിലും ആരും വീട്ടിലേക്ക് വരാന്‍ തയാറായില്ല. അവസാനം ജിനില്‍ മാത്യുവാണ് കുട്ടിയെ പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. ആശുപത്രിയിലെ പരിശോധനയിലാണ് കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചത്.

Related Articles

Back to top button