KeralaLatestThiruvananthapuram

സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ അറിയിച്ച്‌ മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളുമായി സംസ്ഥാന സര്‍ക്കാര്‍. ഹോട്ടലുകളില്‍ ഇനിമുതല്‍ ഇരുന്ന് ഭക്ഷണം കഴിക്കാം. ബാറുകളില്‍ ഇരുന്ന് മദ്യം കഴിക്കാനും അനുമതി. ഇന്നു ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ച പുതിയ ഇളവുകള്‍ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

നിബന്ധനകളോടെയാണ് ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനും ബാറുകളില്‍ ഇരുന്ന് മദ്യം കഴിക്കാനും കഴിയുക. പ്രവേശനം 50 ശതമാനം പേര്‍ക്ക് മാത്രമായിരിക്കും. രണ്ട് ഡോസ് വാക്സിനെടുക്കുകയും വേണം. എ.സി പ്രവര്‍ത്തിപ്പിക്കാനും പാടില്ല. ഇന്‍ഡോര്‍ സ്‌റ്റേഡിയം, നീന്തല്‍കുളം എന്നിവ തുറക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. എന്നാല്‍ തിയേറ്റര്‍ തുറക്കുന്നതില്‍ തീരുമാനം പിന്നീട് അറിയിക്കുമെന്നും പറഞ്ഞു.

സ്‌കൂളുകളില്‍ ആവശ്യമായ ക്രമീകരണം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അറ്റകുറ്റപ്പണി ഒക്‌ടോബര്‍ 20 ന് മുമ്പ് തീര്‍ക്കണം. ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തണം. ഓരോ സ്‌കൂളിനും ഡോക്ടറെ നിശ്ചയിക്കുകയും അദ്ദേഹം കൃത്യമായ ദിവസങ്ങളില്‍ വിദ്യാലയം സന്ദര്‍ശിക്കുകയും വേണം. പി.ടി.എകള്‍ വേഗം പുനഃസംഘടിപ്പിക്കണം – തുടങ്ങിയ നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി അറിയിച്ചു. സ്‌കൂള്‍ ബസുകളുടെ സുരക്ഷതത്വം പൊലീസ് ഉറപ്പാക്കുമെന്നും പറഞ്ഞു.

കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ നഷ്ടം പരിഹാരം ഉടന്‍ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് മരണം കണക്കാക്കുന്നതില്‍ വരുത്തിയ വ്യത്യാസം കൂടി പരിഗണിച്ച്‌ തുക കൈമാറുമെന്നും ഓണ്‍ലൈനായി രേഖകള്‍ സജ്ജമാക്കിയതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കുന്നത് പ്രകാരം ഉടന്‍ തന്നെ നഷ്ടപരിഹാരം നല്‍കാനാകുമെന്നും മന്ത്രി പറഞ്ഞു.

പുറത്തിറങ്ങാന്‍ ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരോ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കോ കോവിഡ് വന്നു മാറിയവര്‍ക്കോ മാത്രമമേ പുറത്തിറങ്ങാന്‍ അനുമതിയുള്ളൂവെന്ന് മുന്‍നിബന്ധ ഒഴിവാക്കിയെന്നും വാക്‌സിനേഷന്‍ 90 ശതമാനം എത്തിയ സാഹചര്യത്തിലാണ് നിബന്ധന മാറ്റിയതെന്നും പറഞ്ഞു.

Related Articles

Back to top button