KeralaLatestThrissur

കുന്നംകുളം താലൂക്ക് ആശുപത്രിയിൽ കോവിഡ് രോഗികളെ കിടത്തി ചികിത്സിക്കുന്ന സംവിധാനം ആരംഭിച്ചു

“Manju”

ബിന്ദുലാൽ തൃശ്ശൂർ
കുന്നംകുളം താലൂക്ക് ആശുപത്രിയിൽ കോവിഡ് രോഗികളെ കിടത്തി ചികിത്സിക്കുന്ന സംവിധാനം ആരംഭിച്ചു. തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ രോഗികൾ വർധിച്ചതോടെയാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള രോഗികളെ വ്യാഴാഴ്ച ഇവിടെ പ്രവേശിപ്പിച്ചത്. ഇതിൽ രോഗം ഗുരുതരമല്ലാത്തവരെ വെള്ളിയാഴ്ച മുളങ്കുന്നത്തുകാവ് കിലയിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റിയതായി ആശുപത്രി സൂപ്രണ്ട് എ വി മണികണ്ഠൻ അറിയിച്ചു. താലൂക്ക് ആശുപത്രിയിലെ കോവിഡ് ബ്ലോക്കിൽ നിലവിൽ 15 കിടക്കകളാണ് സജ്ജീകരിച്ചിരിക്കുന്നത്. പ്രവേശിപ്പിക്കപ്പെടുന്ന കോവിഡ് രോഗികൾക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളതായി സൂപ്രണ്ട് അറിയിച്ചു.

Related Articles

Back to top button