KeralaKozhikodeLatest

താമരശേരി ചുരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം

“Manju”

കോഴിക്കോട്: താമരശേരി ചുരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം. ചുരത്തില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്നാണ് കൂടുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒന്‍പതാം വളവിനും എട്ടാം വളവിനും ഇടയിലാണ് മണ്ണിടിഞ്ഞത്.

ചുരം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള നിയന്ത്രണത്തിന് പുറമെയാണ് വീണ്ടും ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചെറു കാറുകളും ഇരുചക്ര വാഹനങ്ങളും മാത്രമാണ് നിലവില്‍ ചുരത്തിലൂടെ കടത്തി വിടുന്നത്. കെഎസ്‌ആര്‍ടിസി നടത്തുന്ന മിനി ബസുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണ്ണിടിഞ്ഞ ഭാഗത്ത് ബസുകള്‍ക്ക് കടന്നു പോകാന്‍ കഴിയാത്തതിനാല്‍ ഒന്‍പതാം വളവിന് താഴെ യാത്രക്കാരെ ഇറക്കി ചുരം ഇടിഞ്ഞ ഭാഗത്ത് കൂടി നടന്ന് മറ്റൊരു ബസില്‍ കയറി വേണം അടിവാരത്തേക്ക് യാത്ര ചെയ്യാന്‍. രാത്രി സമയം ചുരത്തിലൂടെ കടന്നു പോകാന്‍ അനുമതി നല്‍കിയിരുന്ന ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ക്കും ഇപ്പോള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദീര്‍ഘദൂര സര്‍വ്വീസുകള്‍ കുറ്റ്യാടി ചുരം വഴിയാണ് ഇനി സര്‍വ്വീസ് നടത്തേണ്ടത്.

Related Articles

Check Also
Close
Back to top button