KeralaLatest

മലയിടുക്കില്‍ 45 മണിക്കൂര്‍ :ബാബുവിനെ രക്ഷിക്കാന്‍ തീവ്രശ്രമം

“Manju”

പാലക്കാട്: മലമ്പുഴയിലെ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാന്‍ തീവ്രശ്രമം. സമാനതകളില്ലാത്ത രക്ഷാദൗത്യമാണ് മലമ്പുഴയില്‍ നടക്കുന്നത്. കരസേനയുടെ രണ്ട് യൂണിറ്റുകളാണ് സ്ഥലത്തുള്ളത്. ബാബുവിന് 200 മീറ്റര്‍ അടുത്ത് സൈന്യം എത്തിയെന്നാണ് വിവരം. ദൗത്യസംഘം ചേറാട് കുമ്പാച്ചി മലയുടെ മുകളിലാണ് ഇപ്പോള്‍ ഉള്ളത്. ഒരു സംഘം കയര്‍ ഉപയോഗിച്ച്‌ താഴോട്ട് ഇറങ്ങുകയാണ്. കയര്‍ ഉപയോഗിച്ച്‌ മറ്റൊരു സംഘം മുകളിലേക്ക് കയറുകയാണ്.

ഡ്രോണ്‍ ദൃശ്യങ്ങള്‍ സൈന്യം പരിശോധിക്കുന്നുണ്ട്. യുവാവിനെ ഇന്നുതന്നെ താഴെയിറക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവര്‍ത്തകര്‍. ഒന്‍പതുമണിക്ക് ഹെലികോപ്ടര്‍ സ്ഥലത്തെത്തും. ബാബു മലയിടുക്കില്‍ കുടുങ്ങിയിട്ട് 45 മണിക്കൂര്‍ പിന്നിടുകയാണ്.
തിങ്കളാഴ്ച രാവിലെയാണ് ബാബുവും സുഹൃത്തുക്കളും മല കയറിയത്. തളര്‍ന്ന സുഹൃത്തുക്കള്‍ പകുതിയെത്തിയപ്പോള്‍ തിരിച്ചിറങ്ങി. ബാബു മുകളിലേക്ക് കയറുകയും ചെയ്തു. ഉച്ചയോടെ തിരിച്ചിറങ്ങവേയാണ് കാല്‍വഴുതി മലയിടുക്കിലേക്ക് വീണത്. ബാബു തന്നെയാണ് ഫോണിലൂടെ വിവരം സുഹൃത്തുക്കളെയും പൊലീസിനെയും അറിയിച്ചത്.

Related Articles

Back to top button