KeralaLatest

പ്ലസ് ടു വിദ്യാര്‍ഥിനി നോവല്‍ എഴുതി ലക്ഷാധിപതിയായി

“Manju”

ശ്രീജ.എസ്

വ​ണ്ടൂ​ര്‍: പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി​യു​ടെ നോ​വ​ലി​ന്​ അ​മേ​രി​ക്ക​ന്‍ പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ ‘ദ ​സ​ണിന്റെ വ​ക ഒ​രു​ല​ക്ഷം രൂ​പ​ പ്ര​തി​ഫ​ലം. ചെ​റു​കോ​ട് സ്വ​ദേ​ശി​നി ലി​യ ഷാ​ന​വാ​സി​നാ​ണ് ഈ ​അം​ഗീ​കാ​രം. പ്ര​വാ​സി​യാ​യ എ​ള​യോ​ട​ന്‍ ഷാ​ന​വാ​സ്-​റ​ജു​ല ദമ്പ​തി​ക​ളു​ടെ മ​ക​ളാ​യ ലി​യ പ​ത്താം ക്ലാ​സി​ന് ശേ​ഷ​മാ​ണ് എ​ഴു​ത്തി​ല്‍ ശ്ര​ദ്ധി​ച്ച​ത്. ലോ​ക് ഡൗ​ണ്‍ സ​മ​യ​ത്ത് ഒ​ഴി​വു​വേ​ള​ക​ളി​ലാ​ണ് യ​ഥാ​ര്‍​ഥ സം​ഭ​വ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി ‘okeyed’ നോ​വ​ല്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

തു​ട​ര്‍​ന്ന് നോ​വ​ലി​ലെ മൂ​ന്ന് അ​ധ്യാ​യ​ങ്ങ​ള്‍ വേ​ര്‍​ഡ്പാ​ര്‍​ഡ് ആ​പ്പി​ല്‍ പോ​സ്​​റ്റ്​ ചെ​യ്തു. തു​ട​ര്‍​ന്ന്​ ര​ണ്ട് അ​മേ​രി​ക്ക​ന്‍ പ്ര​സാ​ധ​ക​ര്‍ ലി​യ​യെ ബ​ന്ധ​പ്പെ​ടു​ക​യും പ​ണം ത​ന്നാ​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കാ​മെ​ന്ന് അ​റി​യി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍, നി​ബ​ന്ധ​ന​ക​ള്‍ താ​ല്‍​പ​ര്യ​മി​ല്ലാ​ത്ത​തി​നാ​ല്‍ ഉ​പേ​ക്ഷി​ച്ചു. ഇ​തി​നി​ടെയാ​ണ് ബു​ക്ക് ലി​ഫ് പ​ബ്ലി​ഷി​ങ്ങി​ലെ ജോ​ണ്‍ എ​സ്​​ലേ ലി​യ​യെ വി​ളി​ക്കു​ന്ന​തും അ​ഭി​ന​ന്ദി​ക്കു​ന്ന​തും. തു​ട​ര്‍​ന്ന് ലി​യ ഫി​യ​ര്‍, വ​ര്‍​ക്ക്, ബോ​യ്ഫ്ര​ണ്ട് ആ​ന്‍​ഡ്​ ഗേ​ള്‍ ഫ്ര​ണ്ട്, പു​വ​ര്‍​ട്ടീ എ​ന്നീ പേ​രി​ല്‍ ലേ​ഖ​ന​ങ്ങ​ള്‍ അ​യ​ച്ചു. ‘ദ ​സ​ണ്‍’ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും പ്ര​തി​ഫ​ല​മാ​യി ഒ​രു​ല​ക്ഷം രൂ​പ ന​ല്‍​കു​ക​യും ചെ​യ്തു.

Related Articles

Back to top button