ലോകത്തിലെ ഏറ്റവും ജനകീയനായ നേതാവാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയായ നരേന്ദ്രമോദി. സോഷ്യല്‍ മീഡിയകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. ഇത്തവണ പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പിലും തരംഗമായി മാറിയിരിക്കുകയാണ് പ്രധാനമന്ത്രി. ജനങ്ങളിലേക്ക് കൂടുതല്‍ അടുക്കുന്നതിനായി വാട്സ്ആപ്പ് അവതരിപ്പിച്ച ചാനല്‍ എന്ന ഫീച്ചറിലൂടെയാണ് പ്രധാനമന്ത്രി വീണ്ടും തരംഗം സൃഷ്ടിച്ചത്.
ഇന്നലെയാണ് പ്രധാനമന്ത്രി വാട്സ്ആപ്പ് ചാനല്‍ തുടങ്ങിയത്. കേവലം ഒരു ദിവസം പിന്നിടുമ്പോള്‍ ഒരു ദശലക്ഷം ഫോളോവേഴ്സാണ് പ്രധാനമന്ത്രിയുടെ ചാനലിന് ലഭിച്ചത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 10,00,386 പേര് പ്രധാനമന്ത്രിയെ ചാനല്‍ വഴി ഫോളോ ചെയ്തിട്ടുണ്ട്. വാട്സ്ആപ്പ് ചാനലില്‍ പങ്കുചേരാനുള്ള ലിങ്ക് പ്രധാനമന്ത്രി ഷെയര്‍ ചെയ്തിരുന്നു. ഇതിനുപുറമേ, വാട്സ്ആപ്പിലെ ‘Updates’ ടാബില്‍ ക്ലിക്ക് ചെയ്തും പ്രധാനമന്ത്രിയുടെ ചാനലില്‍ ചേരാൻ സാധിക്കും. ‘Find Channel’ ബട്ടണില്‍ ക്ലിക്ക് ചെയ്ത് സെര്‍ച്ച് ബട്ടണില്‍ ‘PM Modi’ എന്ന് തിരഞ്ഞ്, + ഐക്കണില്‍ ടാപ്പ് ചെയ്ത് ചാനലില്‍ ചേരാൻ കഴിയും.