IndiaKeralaLatest

73.58 ലക്ഷം വരിക്കാരുടെ ഉപഭോക്തൃ രേഖകൾ (കെ‌.വൈ.‌സി.) 2020 ഏപ്രിൽ-ജൂൺ കാലയളവിൽ ഇപിഎഫ്ഒ പരിഷ്‌കരിച്ചു

“Manju”

ബിന്ദുലാൽ തൃശ്ശൂർ

കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ നിർണായകമായി മാറിയ ഓൺലൈൻ സേവനങ്ങളുടെ ലഭ്യതയും പ്രാപ്തിയും വിപുലീകരിക്കുന്നതിന്, 2020 ഏപ്രിൽ മുതൽ ജൂൺ വരെ 73.58 ലക്ഷം വരിക്കാരുടെ ഉപഭോക്തൃ രേഖകൾ (കെ‌.വൈ.‌സി.ഡാറ്റ) എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി‌.എഫ്‌.ഒ.) പരിഷ്‌കരിച്ചു.

52.12 ലക്ഷം വരിക്കാരുടെ വിവരങ്ങൾ ആധാറുമായും, 17.48 ലക്ഷം വരിക്കാരുടെ വിവരങ്ങൾ മൊബൈലുമായും (യു.എ.എൻ.ആക്റ്റിവേഷൻ), 17.87 ലക്ഷം വരിക്കാരുടെ വിവരങ്ങൾ ബാങ്ക് അക്കൗണ്ടുമായും ബന്ധപ്പെടുത്തിയാണ് പരിഷ്ക്കരിച്ചത്.

കെ‌.വൈ‌.സി. വിവരങ്ങൾ യൂണിവേഴ്സൽ അക്കൗണ്ട് നമ്പറുമായി (യു‌.എ‌.എൻ.) ബന്ധിപ്പിക്കുന്നതിലൂടെ വരിക്കാരുടെ ഐഡന്റിറ്റി സ്ഥിരീകരിക്കാൻ സഹായിക്കുന്ന ഒറ്റത്തവണ പ്രക്രിയയാണ് കെ‌.വൈ.‌സി.

വരിക്കാരുടെ ജനസംഖ്യാധിഷ്ഠിതമായ വ്യക്തിവിവരങ്ങളടങ്ങിയ വിശദാംശങ്ങൾ തിരുത്തുന്നതിനുള്ള വിപുലമായ നടപടികളും ഇ.പി‌.എഫ്‌.ഒ. ആരംഭിച്ചിട്ടുണ്ട്. 2020 ഏപ്രിൽ-ജൂൺ കാലയളവിൽ, 9.73 ലക്ഷം പേര് തിരുത്തലുകൾ, 4.18 ലക്ഷം ജനനത്തീയതി തിരുത്തലുകൾ, 7.16 ലക്ഷം ആധാർ നമ്പർ തിരുത്തലുകൾ എന്നിവ പൂർത്തിയായി. കെ‌.വൈ‌.സി. അക്കൗണ്ടുകൾ‌ സമയബന്ധിതമായി പരിഷ്‌ക്കരിക്കുന്നതിന് വർക്ക് ഫ്രം ഹോം രീതിയാണ് ഇ‌.പി.‌എഫ്.‌ഒ. സ്വീകരിച്ചത്.

ഇതിനുപുറമെ, ആധാർ ബന്ധിപ്പിക്കുന്നതിന് തൊഴിലുടമകളെ ആശ്രയിക്കുന്നത് ഒഴിവാക്കുക, മൂന്ന് വർഷം വരെയുള്ള ജനനത്തീയതികളുടെ വ്യത്യാസങ്ങൾക്ക് തെളിവായി ആധാർ സ്വീകരിക്കുക തുടങ്ങിയവ നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനുള്ള സാധ്യത ത്വരിതപ്പെടുത്തി.

മെമ്പർ പോർട്ടലിലൂടെ കെ‌.വൈ‌.സി. അപ്‌ഡേറ്റ് ചെയ്ത് ഓൺലൈൻ സേവനങ്ങൾ നേടാൻ കഴിയും. കെ‌.വൈ.‌സി. മാനദണ്ഡങ്ങല്‍ പാലിക്കുന്ന അംഗങ്ങള്‍ക്ക് കമ്പ്യൂട്ടർ വഴിയോ ഉമംഗ് ആപ്പ് വഴിയോ ഓൺലൈൻ സേവനങ്ങളും ലഭ്യമാണ്.

Related Articles

Back to top button