AlappuzhaKeralaLatest

പരോളിലിറങ്ങിയ പ്രതിയെ മക്കള്‍ വെട്ടിപരിക്കേല്‍പ്പിച്ചു

“Manju”

മാവേലിക്കര: പരോളിലിറങ്ങിയ പ്രതിയെ വീട്ടുവഴക്കിനെ തുടര്‍ന്ന് മക്കള്‍ വെട്ടി പരിക്കേല്‍പ്പിച്ചു. തഴക്കര അറനൂറ്റിമംഗലം കളപ്പുരയില്‍ ശിവന്‍ (50) നെയാണ് മക്കള്‍ വെട്ടി പരിക്കേല്‍പ്പിച്ചത്. ഇന്നലെ രാത്രി 9.30 ഓടെയായിരുന്നു സംഭവം.

ഇന്നലെ രാത്രി 7 മണിയോടെ ശിവനും മക്കളായ വിഷ്ണു, വിശാഖ് എന്നിവരും തമ്മില്‍ വീട്ടില്‍ വഴക്കുണ്ടായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി ഇത് പരിഹരിച്ചിരുന്നു. ഇതിനുശേഷം വീണ്ടും വാക്കുതര്‍ക്കം ഉണ്ടാകുകയും മക്കൾ പിതാവിനെ വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഇയാളെ മാവേലിക്കര പൊലീസ് എത്തിയാണ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. പരിക്ക് ഗുരുതരമല്ല.

Related Articles

Back to top button