KeralaLatest

‘വാലാട്ടി’ ; പേരുപോലെ തന്നെ താരങ്ങൾക്കും പ്രത്യേകതയുള്ള പുതിയ ചിത്രവുമായി ഫ്രൈഡേ ഫിലിംസ്

“Manju”

ഫ്രൈഡേ ഫിലിംസിന്റെ പതിനഞ്ചാമത് ചിത്രം പ്രഖ്യാപിച്ച് വിജയ് ബാബു. വാലാട്ടി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വിജയ് ബാബു തന്നെയാണ് പുറത്തു വിട്ടിരിക്കുന്നത്

പേര് പോലെതന്നെ ചിത്രത്തിലെ താരങ്ങൾക്കും ഏറെ പ്രത്യേകതയുണ്ട്. നാല് നായ്ക്കളാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  ഈ നായ്ക്കൾ തന്നെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

വി എഫ് എക്സിലൂടെ നിർമ്മിച്ചെടുത്ത നായ്ക്കളല്ല, ശരിക്കമുള്ളവയാണെന്നും അവയ്ക്കൊപ്പം നിങ്ങൾക്കിഷ്ടമുള്ള അഭിനേതാക്കളും ചേരുന്നുവെന്നും പ്രാർഥനകൾ വേണമെന്നും പോസ്റ്റർ ഷെയർ ചെയ്തുകൊണ്ട് വിജയ്ബാബു വ്യക്തമാക്കുന്നു.

നാല് ഇനത്തിലെ നായകളാണ് കഥാപാത്രങ്ങൾ. ഈ കഥാപാത്രങ്ങളെയും പോസ്റ്ററിൽ പരിചയപ്പെടുത്തിയിട്ടുണ്ട്. ഗോൾഡൻ റെട്രീവര്‍, കൂക്കർ സ്പാനിയൽ,  റോട്ട് വീലർ  എന്നീ ഇനങ്ങളും പിന്നെ ഒരു നാടൻ നായയുമാണ് കഥാപാത്രങ്ങൾ.

കഥാപാത്രങ്ങളുടെ പേര് യതാക്രമം ടോമി , അമാലു  നാടൻ നായ ബ്രൂണോ, കരിദാസ്  എന്നിങ്ങനെയാണ്.

Related Articles

Back to top button