IndiaLatest

നയിക്കാന്‍മോദി തന്നെ, 53% പേര്‍; സര്‍വേ ഫലം

“Manju”

ദില്ലി: കര്‍ഷക പ്രക്ഷോഭം, പണപ്പെരുപ്പം, കൊവിഡ്-19 പാന്‍ഡെമിക്, കുതിച്ചുയരുന്ന എണ്ണവില തുടങ്ങിയ നിരവധി വെല്ലുവിളികള്‍ക്കിടയിലൂടെയാണ് രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.
ജെ ഡി യു, ശിവസേന, ശിരോമണി അകാലിദള്‍ തുടങ്ങിയ സഖ്യകക്ഷികള്‍ ഇതിനിടയില്‍ മുന്നണിയില്‍ നിന്ന് വിട്ടുപോവുകയും ചെയ്തു. എന്നാല്‍ ഇത്തരം പ്രശ്നങ്ങള്‍ക്കിടയിലും രാജ്യത്ത് ഇപ്പോള്‍ ഒരു തിരഞ്ഞെടുപ്പ് നടന്നാല്‍ ബി ജെ പിയും നരേന്ദ്ര മോദിയും വീണ്ടും വിജയം നേടുമെന്നാണ് ഇന്ത്യാ ടുഡെയുടെ മൂഡ് ഓഫ് ദ നേഷന്‍ സര്‍വേ അവകാശപ്പെടുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഏറ്റവും ജനപ്രിയ നേതാവായി ഇപ്പോഴും തുടരുന്നുവെന്നും ഇക്കാര്യത്തില്‍ അദ്ദേഹത്തിന് എതിരാളികളില്ലെന്നുമാണ് സര്‍വ്വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

Related Articles

Back to top button