Beauty TipsInternationalLatest

വായ്പാ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ച്‌ യുഎസ് കേന്ദ്ര ബാങ്ക്

“Manju”

വാഷിംഗ്‌ടണ്‍:  യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് വായ്പാ പലിശ നിരക്ക് ഉയര്‍ത്തി. 0.5% ശതമാനമാണ് നിരക്ക് വര്‍ദ്ധനവ്. രണ്ടായിരത്തിനു ശേഷം ഇതാദ്യമായാണ് പലിശ നിരക്കില്‍ വര്‍ദ്ധനവ് വരുത്തിയത്. ആഗോളതലത്തിലെ പണപ്പെരുപ്പ നിരക്കുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ നിരക്ക് ഉയര്‍ത്തി തുടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന വായ്പാ ചെലവ് പണപ്പെരുപ്പത്തെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് കേന്ദ്ര ബാങ്കിന്റെ വിലയിരുത്തല്‍.

കൂടാതെ, ഈ വര്‍ഷം അവസാനത്തോടെ നിരക്ക് 2.4 ശതമാനത്തില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. യുഎസില്‍ ഇനി വരാനിരിക്കുന്ന ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി യോഗങ്ങളിലും ഘട്ടം ഘട്ടമായി നിരക്ക് ഉയര്‍ത്തല്‍ തുടര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Related Articles

Back to top button