കാസര്‍ഗോഡ് : നീലേശ്വരം കരുവാച്ചേരി ദേശീയ പാതയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു. മംഗളൂരുവില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്.പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം . അപകടത്തില്‍പ്പെട്ട വാഹനത്തില്‍ നിന്നും ഗ്യാസ് ടാങ്കര്‍ ഇളകി തെറിച്ചു പോയിരുന്നു. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.പ്രദേശത്തെ ആളുകള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. മംഗളൂരുവില്‍ നിന്നുള്ള വിദഗ്ധ സംഘമെത്തി ടാങ്കര്‍ നീക്കം ചെയ്യും. കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
Related Articles
:: ശാന്തിഗിരി ടുഡെ ::
August 27, 2023 9:33 AM
കോവിഡ് ; അമേരിക്കന്‍ അന്വേഷണത്തെ അപലപിച്ച് ചൈന
May 28, 2021 3:43 PM
Check Also
Close
-
മന്ത്രി കെ.ടി ജലീലിനെ വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങി കസ്റ്റംസ്November 29, 2020 1:01 PM