IndiaKeralaLatest

സ്വത്വം വെളിപ്പെടുത്തി മുന്‍ ഡബ്ല്യൂ ഡബ്ല്യൂ ഇ ഗുസ്തി താരം

“Manju”

കാലിഫോര്‍ണിയാ: സ്ത്രീ സ്വത്വം വെളിപ്പെടുത്തി ആരാധകരെ ഞെട്ടിച്ച്‌ മുന്‍ ഡബ്ല്യൂ ഡബ്ല്യൂ ഇ ഗുസ്തി താരം ഗാബി ടഫ്റ്റ്. തന്റെ സോഷ്യല്‍ മീഡിയ അകൗണ്ട് ആയ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഗാബി ഈ വിവരം പുറത്തുവിട്ടത്.

2009 മുതല്‍ 2012 വരെ റിംഗില്‍ സജീവമായിരുന്ന ഗാബി ടൈലര്‍ റെക്‌സ്എന്ന പേരിലായിരുന്നു ആരാധകര്‍ക്കിടയില്‍ അറിയപ്പെട്ടത്. 2014ല്‍ ഗുസ്തിയില്‍ നിന്ന് വിരമിച്ച ശേഷം ബോഡി ബില്‍ഡര്‍, ഫിറ്റ്‌നസ് പരിശീലകന്‍, മോടിവേഷണല്‍ സ്പീകര്‍ എന്നിങ്ങനെ പല ജോലികളില്‍ ഏര്‍പ്പെടുകയായിരുന്നു.

ഒരിക്കല്‍ പോലും തന്റെ സ്വത്വവുമായി ബന്ധപ്പെട്ട് യാതൊരു സൂചനയും ഗാബി ആരാധകര്‍ക്ക് നല്‍കിയിരുന്നില്ല. ഭാര്യയും മകള്‍ക്കുമൊപ്പം കൂടുതല്‍ സമയം ചിലവിടാന്‍ വേണ്ടിയാണു ഗാബി ഗുസ്തി ഉപേക്ഷിച്ചത്.

സ്വത്വമാറ്റത്തിനായി എടുത്ത മാസങ്ങള്‍ ഏറെ സംഘര്‍ഷങ്ങളുടേതായിരുന്നുവെന്നും യഥാര്‍ത്ഥ വ്യക്തിത്വത്തെ വെളിപ്പെടുത്താന്‍ തീരുമാനമെടുത്ത ദിവസം മുതല്‍ താന്‍ സ്വതന്ത്രയായെന്നും ഗാബി പറയുന്നു.

ലോകം എന്ത് പറയുമെന്ന് ഭയന്ന് എല്ലായ്‌പോഴും ഞാന്‍ ഒളിപ്പിച്ചുവച്ച മറ്റൊരു ഞാന്‍ ഉണ്ടായിരുന്നു. ഇനിയത് തുറന്നുപറയാന്‍ എനിക്ക് ഭയമില്ല. ഇപ്പോള്‍ ഞാനെന്താണ് എന്നതിനെ സ്‌നേഹിക്കാനും അംഗീകരിക്കാനും എനിക്ക് കഴിയുന്നുണ്ട്. കഴിഞ്ഞ എട്ട് മാസങ്ങള്‍ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ടതെന്ന് പറയാവുന്ന സമയമായിരുന്നു.

സ്വത്വമാറ്റത്തിന്റെ സംഘര്‍ഷങ്ങള്‍ ഞാനേറെ അനുഭവിച്ചു. പക്ഷേ മറ്റുള്ളവര്‍ എന്ത് ചിന്തിക്കുമെന്ന ഭയം ഒരു ദിവസം ഞാനുപേക്ഷിച്ചു. അന്ന് മുതല്‍ ഞാന്‍ സ്വതന്ത്രയായി. എന്റെ സ്‌നേഹനിധിയായ ഭാര്യയും കുടുംബവും സുഹൃത്തുക്കളുമെല്ലാം എന്നെ അംഗീകരിക്കുന്നുണ്ട്. എനിക്കതിന് അവരോട് തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ട്.

എല്ലാവരും എന്നെ മനസിലാക്കുമെന്ന് ഞാന്‍ കരുതുന്നില്ല. നിങ്ങളുടെ വിശ്വാസങ്ങളെ മാറ്റിമറിക്കുക എന്നത് എന്റെ ലക്ഷ്യവുമല്ല. പുറമെയുള്ള ഘടന മാത്രമാണ് മാറുന്നത്. ആത്മാവ് എപ്പോഴും ഒന്ന് തന്നെയാണ്. ഒരുപാട് ചോദ്യങ്ങളുയരുന്നുണ്ട്. എല്ലാത്തിനും എനിക്ക് മറുപടിയുണ്ട്….’- ഗാബി ഇന്‍സ്റ്റഗ്രാമിലൂടെ പറഞ്ഞു. നിരവധി പേര്‍ ഗാബിക്ക് ആശംസകളറിയിച്ച്‌ എത്തിയിട്ടുണ്ട്.

Related Articles

Back to top button