IndiaLatest

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തുരങ്ക പാതയുമായി ഇന്ത്യ

“Manju”

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തുരങ്ക പാതയുമായി ഇന്ത്യ ; നിര്‍മ്മാണം  ആരംഭിച്ചു | world|construction|tunnel|tawang

ശ്രീജ.എസ്

തവാംഗ് : ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തുരങ്ക പാതയുമായി ഇന്ത്യ. അരുണാചല്‍ പ്രദേശിലെ തവാംഗ് ജില്ലയിലെ സെലാ പാസ്സിന് അടുത്താണ് തുരങ്കം നിര്‍മ്മിയ്ക്കുന്നത്. തുരങ്ക പാതയുടെ നിര്‍മ്മാണം ആരംഭിച്ചു കഴിഞ്ഞു. ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനാണ് തുരങ്കം നിര്‍മ്മിയ്ക്കുന്നത്.

സമുദ്രനിരപ്പില്‍ നിന്ന് 13800 അടി ഉയരത്തിലാണ് പാത നിര്‍മ്മിയ്ക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയായാല്‍ സൈനികര്‍ക്ക് നിയന്ത്രണ രേഖയിലേക്ക് എത്താനുള്ള സമയം ഒരു മണിക്കൂര്‍ കുറയും. തുരങ്ക പാതയുടെ നിര്‍മ്മാണം 2022ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ഒക്ടോബറില്‍ സമുദ്രനിരപ്പില്‍ നിന്ന് 10,000 അടി ഉയരത്തിലെ ഏറ്റവും വലിയ തുരങ്ക പാതയായ അടല്‍ ടണല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചിരുന്നു

Related Articles

Back to top button