IndiaLatest

മലബന്ധം ഒഴിവാക്കാന്‍ എയര്‍ കംപ്രസര്‍ ഉപയോഗിച്ചു; യുവാവിന് ദാരുണാന്ത്യം

“Manju”

ഭോപ്പാല്‍: മലബന്ധം ഒഴിവാക്കാനാനെന്ന പേരില്‍ മലദ്വാരത്തില്‍ എയര്‍ കംപ്രസര്‍ ഉപയോഗിച്ച്‌ വായു കയറ്റിയതിനെ തുടര്‍ന്ന് യുവാവ് മരിച്ചു. ഭോപ്പാലിലെ കട്നി ജില്ലയിലാണ് സംഭവം. സുക്രാം യാദവ് എന്ന യുവാവാണ് കംപ്രസര്‍ ഉപയോ​ഗിച്ചതിനെ തുടര്‍ന്ന് മരിച്ചത്.
ഇയാളുടെ സുഹൃത്തായ വിനോദ് താക്കൂര്‍ എന്നയാളാണ് എയര്‍ കംപ്രസര്‍ ഉപയോഗിച്ച്‌ മലദ്വാരത്തില്‍ വായു നിറച്ചാല്‍ മലബന്ധമൊഴിവാക്കാനാകുമെന്ന് പറഞ്ഞ് അപകടകരമായ രീതിയില്‍ ഇത് ഉപയോഗിച്ചത്.
സുക്രാമും വിനോദും ഭരോലി ഗ്രാമത്തില്‍ ധാന്യ-സംസ്കരണ യൂണിറ്റിലെ ജീവനക്കാരാണ്. മലബന്ധപ്രശ്നത്തെ കുറിച്ച്‌ സുക്രാം പറഞ്ഞപ്പോള്‍ ഇതൊഴിവാക്കാന്‍ എയര്‍ കംപ്രസര്‍ ഉപയോഗിക്കാമെന്ന് വിനോദ് നിര്‍ദേശിക്കുകയായിരുന്നു.
തുടര്‍ന്ന് ഇയാള്‍ തന്നെ കംപ്രസര്‍ ഉപയോഗിച്ച്‌ സുക്രാമിന്റെ മലദ്വാരത്തിലേക്ക് വായു കയറ്റാന്‍ ശ്രമിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ അബോധാവസ്ഥയിലായ സുക്രാമിനെ വൈകാതെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡോക്ടര്‍മാര്‍ മൂന്ന് ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും സുക്രാമിന്റെ ജീവന്‍ രക്ഷിക്കാനായില്ലെന്ന് കട്നി എസ്പി സന്ദീപ് ധാക്കാദിനെ ഉദ്ധരിച്ച്‌ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആന്തരിക അവയവങ്ങള്‍ തകര്‍ന്നതാണ് മരണത്തിന് കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സുക്രാമിന്‍റെ മരണത്തെ തുടര്‍ന്ന് വിനോദ് താക്കൂറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി വിനോദിനെതിരെ ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 337 പ്രകാരം കേസെടുത്തിട്ടുണ്ട്.

Related Articles

Back to top button