KeralaLatestThiruvananthapuram

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 1133 പേര്‍ക്ക് കോവിഡ്

“Manju”

തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 3) 1133 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 797 പേര്‍ രോഗമുക്തരായി. 7.5 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച്‌ 10709 പേര്‍ ചികിത്സയിലുണ്ട്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 1051 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 7 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. പുതുതായി 2114 പേരെ ജില്ലയില്‍ നിരീക്ഷണത്തിലാക്കി. 1988 പേര്‍ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂര്‍ത്തിയാക്കി. കോവിഡുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 32191 ആയി.

Related Articles

Back to top button