IndiaLatest

തിരിച്ചുവരവിന്റെ ലക്ഷണം പ്രകടമാക്കി രാജ്യം; തൊഴിലില്ലായ്‌മ നിരക്ക് പകുതിയോളം കുറഞ്ഞു

“Manju”

സിന്ധുമോള്‍ ആര്‍

 

ന്യൂഡല്‍ഹി: കൊവിഡ് കാലത്തെ ലോക്ഡൗണ്‍ മൂലം കഴിഞ്ഞ രണ്ട് മാസമായി കുത്തനെ ഉയ‌ര്‍ന്ന രാജ്യത്തെ തൊഴിലില്ലായ്‌മ നിരക്ക് ഏതാണ്ട് പകുതിലധികം കുറഞ്ഞു. മേയ് മാസത്തില്‍ 23.48 ശതമാനം എന്നത് ജൂണ്‍ മാസത്തില്‍ 10.99% ആയി കുറഞ്ഞു. ഇന്ത്യന്‍ സമ്ബദ്‌വ്യവസ്ഥ നിരീക്ഷണ കേന്ദ്രം (സി.എം.ഇ.ഐ) പുറത്തിറക്കിയ പ്രതിമാസ കണക്കിലാണ് ഈ പുതിയ വിവരം. ലോക്ഡൗണിന് ശേഷം രാജ്യത്ത് തൊഴിലുകള്‍ പുനരാരംഭിച്ചതിന്റെ പ്രതിഫലനമാണിത്. മണ്‍സൂണ്‍ കാലത്ത് വിളവിറക്കി മഴക്കാല അവസാനത്തോടെ വിളവെടുക്കുന്ന ഖാരിഫ് കൃഷി രാജ്യത്ത് ആരംഭിച്ചതും തൊഴിലില്ലായ്‌മ കുറയാന്‍ കാരണമായി.

ഗ്രാമീണ ഇന്ത്യയിലെ തൊഴിലില്ലായ്‌മ നിരക്ക് മേയ് മാസത്തില്‍ 22.48% ആയിരുന്നു. എന്നാല്‍ ജൂണ്‍ മാസത്തില്‍ അത് 10.52 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 25.79 ആയിരുന്ന നഗരങ്ങളിലെ തൊഴിലില്ലായ്‌മ നിരക്ക് 12.02 % ആയി.എന്നാല്‍ ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളെ അപേക്ഷിച്ച്‌ ഈ നിരക്ക് വളരെ കൂടുതല്‍ തന്നെയാണ്. മാര്‍‌ച്ചില്‍ ആകെ തൊഴിലില്ലായ്‌മ നിരക്ക് 8.75 ഉം ഫെബ്രുവരിയില്‍ 7.76ഉം ആയിരുന്നു.

മേയ് 3ന് 26.16 ശതമാനമായിരുന്ന ഗ്രാമീണ ഇന്ത്യയിലെ തൊഴിലില്ലായ്‌മ ജൂണ്‍ 21 ആയപ്പോഴേക്കും 7.26% കുറഞ്ഞു. സി.എം.ഇ.ഐ നല്‍കുന്ന ജൂണ്‍ 28ന് അവസാനിക്കുന്ന പ്രതിവാര നിരക്കില്‍ നഗരങ്ങളിലെ തൊഴിലില്ലായ്‌മ 10.69 ശതമാനമാണ്. ജൂണ്‍ 21ന് ഇത് 11.29 ആയിരുന്നു. ഗ്രാമീണ തൊഴിലില്ലായ്മ നിരക്കും ദേശീയ തൊഴിലില്ലായ്‌മ നിരക്കും 7.26 ല്‍ നിന്ന് 7.62 ആയും ഉയര്‍ന്നിരിക്കുകയാണ്.

Related Articles

Back to top button