KeralaLatest

കുതിരാന്‍ തുരങ്കത്തില്‍ സുരക്ഷാ ക്രമീകരണങ്ങളോടെ ഇന്ന് ട്രയല്‍ റണ്‍

“Manju”

മണ്ണുത്തി: കുതിരാന്‍ തുരങ്കത്തില്‍ സുരക്ഷാ ക്രമീകരണങ്ങളോടെ ഫയര്‍ ആന്റ് സേഫ്റ്റിയുടെ ട്രയല്‍ റണ്‍ ഇന്ന് നടക്കും. ട്രയല്‍ റണ്ണിന് മുന്നോടിയായി അധികൃതര്‍ സ്ഥലത്തെത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. വൈകുന്നേരം നാല് മണിക്കാണ് ട്രയല്‍ റണ്‍. തുരംഗത്തിന്റെ മുകളിലൂടെ പൈപ്പ് ഉപയോഗിച്ച്‌ വെള്ളം ശക്തമായി അടിച്ചാണ് ട്രയല്‍ റണ്‍ നടത്തുക. ഇത് വഴി ബലക്ഷയമോ ചോര്‍ച്ചയോ ഉണ്ടെങ്കില്‍ കണ്ടെത്താനാകും. ട്രയല്‍ റണ്‍ വിജയകരമായാല്‍ ഫിറ്റ്നസ് അംഗീകാരം നല്‍കുമെന്ന് ഫയര്‍ സേഫ്റ്റി കമ്മീഷ്ണര്‍ അരുണ്‍ ഭാസ്കര്‍ പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ തടസ്സങ്ങളില്ലാതെ നിര്‍മാണം മുന്നോട്ടു പോകുകയാണെന്നും ആഗസ്റ്റ് ഒന്നിന് തന്നെ തുരംഗ പാത തുറന്നു കൊടുക്കാന്‍ കഴിയുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ്‌ റിയാസ് പറഞ്ഞു. കുതിരാന്‍ സന്ദര്‍ശനത്തിന് ശേഷം മന്ത്രിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുമായി പ്രത്യേക അവലോകന യോഗം കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നു.

Related Articles

Back to top button