IndiaKeralaLatest

കോവിഡിനെതിരെ പാരമ്പര്യ ആയുര്‍വേദ ചികിത്സാരീതി

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി : കോവിഡ് മുക്തമാകുന്നതിന് പാരമ്പര്യ ചികിത്സാരീതി പിന്തുടരുന്ന ആയുര്‍വേദാശുപത്രി. വിശദാംശങ്ങള്‍ പുറത്തുവിട്ട് ആയുര്‍മന്ത്രാലയം. കൊറോണ വൈറസിന് നിലവില്‍ ലോകത്തൊരിടത്തും പ്രതിവിധി കണ്ടെത്തിയിട്ടില്ല. ഈ സമയത്തും ചികിത്സക്കായെത്തിയ എല്ലാ രോഗികളും കോവിഡ് മുക്തരാകുകയും ഗുരുതരമായ പ്രശ്നങ്ങളില്ലാതെ തുടര്‍ ജീവിതത്തിലേക്ക് കടക്കുകയും ചെയ്ത ഒരു ചികിത്സാസ്ഥാപനം നമ്മുടെ രാജ്യ തലസ്ഥാനത്തുണ്ട്. അഖിലേന്ത്യ ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട് (എഐഐഎ) ആണത്. ഡല്‍ഹി സരിത വിഹാറിലുളള എഐഐഎയില്‍ കഴിഞ്ഞ ദിവസം ആയുഷ് വിഭാഗം സഹമന്ത്രി ശ്രീപദ് യെശോ നായിക് സന്ദര്‍ശിച്ചു.

ഇവിടെ കോവിഡ് ബാധിച്ച്‌ പ്രവേശിപ്പിക്കപ്പെടുന്ന രോഗികള്‍ക്ക് പ്രത്യേകമായ ഭക്ഷണവും യോഗയും അടങ്ങിയ ആയുര്‍വേദ കൊവിഡ് ചികിത്സാ പ്രോട്ടോകോള്‍ പ്രകാരം ചികിത്സ നല്‍കുന്നു. നൂറ് ശതമാനം രോഗ മുക്തി നേടുന്നു എന്ന് മാത്രമല്ല ഒരുവിധ ആരോഗ്യ പ്രശ്നവും അവര്‍ക്ക് ഉണ്ടാകുന്നില്ലെന്നും കണ്ടെത്തി. 90 ശതമാനത്തിലധികം പേര്‍ക്കും ശ്വാസമെടുക്കാന്‍ കഴിയാത്തതുപോലെ കുഴപ്പമൊന്നുമുണ്ടായില്ലെന്നും മന്ത്രി അറിയിക്കുന്നു. ഡിസ്ചാര്‍ജ് ആകും മുന്‍പ് എല്ലാവരും ടെസ്റ്റ് നെഗറ്രീവ് റിസള്‍ട്ട് ആണെന്ന് ഉറപ്പാക്കി.

ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും പ്രവര്‍ത്തനത്തില്‍ ശ്രീപദ് യെശോ നായിക് തൃപ്തി രേഖപ്പെടുത്തി. ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടിലെ കൊവിഡ് പരിശോധനാ സംവിധാനവും മന്ത്രി സന്ദര്‍ശിച്ചു. രോഗികളില്‍ വളരെ ശുഭപ്രതീക്ഷയും ചികിത്സയില്‍ തൃപ്തിയുമാണ് ഉണ്ടായിരുന്നതെന്നും മന്ത്രി പറയുന്നു.

Related Articles

Back to top button