IndiaLatest

ഒടുവില്‍ വെട്ടിലായി പോലീസ്

“Manju”

പാറ്റ്‌ന: ജെര്‍മ്മന്‍ ഷെപ്പേര്‍ഡ് പെണ്‍ നായയെ കസ്റ്റഡിയിലെടുത്ത് മുഫാസില്‍ പോലീസ്. ബിഹാര്‍ എക്സൈസ് ആന്‍ഡ് പ്രൊഹിബിഷന്‍ ആക്‌ട് ലംഘിച്ചതിന് രണ്ട് പേരെ കസ്റ്റഡിയിലെടുത്ത കൂട്ടത്തിലാണ് അവരുടെ ഒപ്പമുണ്ടായിരുന്ന നായയെയും പിടികൂടിയത്.ജൂലൈ ആറിന് ബിഹാറിലെ ബുക്‌സറിലായിരുന്നു കേസിനാസ്പദമായ സംഭവം. ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ നിന്ന് വരികയായിരുന്ന ഒരു എസ്യുവി തടഞ്ഞ് പോലീസ് പരിശോധിച്ചപ്പോള്‍ കാറില്‍ നിന്ന് ആറ് കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം കണ്ടെത്തി. ഒപ്പം മദ്യലഹരിയിലായിരുന്ന രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സതീഷ് കുമാര്‍, ഭുവനേശ്വര്‍ യാദവ് എന്നിവരാണ് അറസ്റ്റിലായത്. കേസ് ചുമത്തി ഇരുവരെയും പ്രത്യേക കോടതിയില്‍ ഹാജരാക്കി. കോടതി ഉത്തരവ് പ്രകാരം പ്രതികളെ ബുക്‌സര്‍ സെന്റര്‍ ജെയ്‌ലിലേക്ക് മാറ്റി. പ്രതികളെ പിടികൂടിയതിനൊപ്പം എസ്‌യുവി കാറും അവരോടൊപ്പമുണ്ടായിരുന്ന ജെര്‍മ്മന്‍ ഷെപ്പേര്‍ഡ് നായയെയും പോലീസ് പിടികൂടിയിരുന്നു. എക്സൈസ് നിയമപ്രകാരം മദ്യം കണ്ടെത്തിയ വാഹനവും അതില്‍ നിന്ന് ലഭിച്ച മറ്റ് വസ്തുക്കളും പോലീസ് കണ്ടുകെട്ടും. ഇതിന്റെ ഭാഗമായാണ് കാറിലുണ്ടായിരുന്ന നായയെയും പോലീസ് കസ്റ്റഡിയിലെടുത്തത്.നിലവില്‍ നായ ഇപ്പോള്‍ മുഫാസില്‍ പോലീസ് സ്റ്റേഷനിലാണ് കഴിയുന്നത്. ഇത്തരം നായ്‌ക്കളെ പോറ്റുന്നത് ചെലവേറിയതാണെന്ന് മുഫാസില്‍ പോലീസ് പ്രതികരിച്ചു. നായയ്‌ക്ക് വേണ്ടി പ്രത്യേകം കോണ്‍ഫ്‌ളെക്‌സും മറ്റ് തീറ്റകളും സ്റ്റേഷനിലേക്ക് എത്തിക്കുകയാണ്. കൂടാതെ, ഇംഗ്ലീഷ് ഭാഷയില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയാല്‍ മാത്രമേ നായയ്‌ക്ക് മനസിലാകൂ എന്നതിനാല്‍ അതിനായി മറ്റ് യുവാക്കളുടെ സഹായവും തേടുന്നുണ്ട്.

Related Articles

Back to top button