InternationalLatestMotivation

ആറ് പുരുഷന്മാരെ ഒറ്റയ്‌ക്ക്‌ നേരിട്ട് യുവതി; വീഡിയോ വൈറല്‍

“Manju”

 

ലക്ഷക്കണക്കിന് സ്ത്രീകള്‍ ലോകമെമ്പാടും ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നത് തികച്ചും ദൗര്‍ഭാഗ്യകരമാണ്. മിക്കപ്പോഴും, പീഡനക്കാരില്‍ നിന്ന് സ്വയം സംരക്ഷിക്കേണ്ട ബാധ്യത ഇരകളില്‍ തന്നെ വന്നു ചേരുന്നു. കുറ്റവാളികളില്‍ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് സ്വയംപ്രതിരോധ ക്ലാസുകള്‍ പരിശീലിക്കാന്‍ സ്ത്രീകളെ പലപ്പോഴും പ്രോത്സാഹിപ്പിക്കപ്പെടാറുണ്ട്. തന്നെ ശല്യപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ആറ് പുരുഷന്മാരെ ധീരയായ ഒരു പെണ്‍കുട്ടി ഒറ്റയ്ക്ക് നേരിടുന്ന അത്തരത്തിലുള്ള ഒരു വീഡിയോ വൈറലായിട്ടുണ്ട് (video viral).
ഒറ്റപ്പെട്ട ഒരു തെരുവില്‍ ആറ് പുരുഷന്മാര്‍ ഒരു പെണ്‍കുട്ടിയെ വളഞ്ഞിട്ട് അവഹേളിക്കുന്നത് വീഡിയോയില്‍ കാണാം. വീഡിയോ എടുത്ത സ്ഥലം എവിടെയാണെന്ന് ഇതുവരെ അറിവായിട്ടില്ല. പെണ്‍കുട്ടി പോരാടുകയും ഫ്ലയിംഗ് കിക്ക് ഉള്‍പ്പെടെയുള്ള ചില ആയോധന മുറകള്‍ പുറത്തെടുക്കുകയും ചെയ്യുന്നു. അവര്‍ ആറ് പുരുഷന്മാരെയും ഓരോന്നായി തന്റെ കാലുകൊണ്ട് ചവിട്ടുകയും ഇടിക്കുകയും ചെയ്യുന്നു. ‘ദി ഫിഗന്‍’ എന്ന അക്കൗണ്ടാണ് 25 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

Related Articles

Back to top button