IndiaLatest

സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ സ്‌റ്റണ്ട് താരം ഷോക്കേറ്റ് മരിച്ചു

“Manju”

ബംഗളൂരു: സംഘട്ടനരംഗ ചിത്രീകരണത്തിനിടെ സ്റ്റണ്ട് താരം ഷോക്കേറ്റു മരിച്ചു. കന്നഡ സിനിമാ താരം വിവേക് (35) ആണ് മരിച്ചത്. രാമനഗര ബിഡദിക്കു സമീപം ജോഗേനഹള്ളിയില്‍ അജയ് റാവുവും രചിതാ റാമും പ്രധാന വേഷങ്ങളിലെത്തുന്ന ‘ലവ് യൂ രച്ചു’വിന്റെ സെറ്റിലാണു സംഭവം. ക്രെയിനും ഇരുമ്പുകയറും ഉപയോഗിച്ചുള്ള സംഘട്ടനരംഗ ചിത്രീകരണത്തിനിടെ 11കെവി വൈദ്യുതി ലൈനില്‍ തട്ടിയതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്.

അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ‌്തു. 11 കെ.വി. വൈദ്യുത ലൈനിന് സമീപത്തായി ക്രെയിനില്‍ നില്‍ക്കുമ്പോള്‍ വിവേകിന് അപ്രതീക്ഷിതമായി വൈദ്യുതാഘാതം ഏല്‍ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നിലത്തുവീണ വിവേകിനെ ഉടന്‍തന്നെ ബംഗളൂരുവിലെ രാജരാജേശ്വരി മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും മരിച്ചു. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ സിനിമയുടെ സംവിധായകന്‍ ശങ്കര്‍, സംഘട്ടന സംവിധായകന്‍ വിനോദ്, നിര്‍മാതാവ് ദേശ്‌പാണ്ഡെ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Related Articles

Back to top button