IndiaKeralaLatestThiruvananthapuram

കോവിഡ് പ്രതിരോധത്തില്‍ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും ഒറ്റക്കെട്ട് :മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

“Manju”

പ്രത്യേക ലേഖകന്‍

കൊല്ലം: കോവിഡ് പ്രതിരോധത്തില്‍ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും ഒറ്റക്കെട്ടാണെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

കിഴക്കേ കല്ലടയിലെ സെന്റ് ജോസഫ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ആരംഭിച്ച കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

200 കിടക്കകളുള്ള ചികിത്സാകേന്ദ്രത്തില്‍ ആറ് ഡോക്ടര്‍മാര്‍, ആറ് നഴ്‌സ്, ഫാര്‍മസിസ്റ്റ്, 12 ശുചീകരണ തൊഴിലാളികള്‍ എന്നിവരുടെ സേവനങ്ങള്‍ ലഭ്യമാകും.
രോഗികള്‍ക്കായി വായനാമുറി, ടെലിവിഷന്‍, ഫോണ്‍, കമ്യൂണിറ്റി കിച്ചന്‍, തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സന്നദ്ധപ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സേവനവും ലഭിക്കും.

കിഴക്കേ കല്ലട കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകന്‍ കല്ലട ചന്ദ്രന്‍ ചടങ്ങില്‍ ടെലിവിഷന്‍ നല്‍കി.
കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ അധ്യക്ഷനായ ചടങ്ങില്‍ കെ സോമപ്രസാദ് എം പി, മില്‍മ ചെയര്‍മാന്‍ കല്ലട രമേശ്, ജില്ലാ പഞ്ചായത്തംഗം ജൂലിയറ്റ് നെല്‍സണ്‍, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബു, കിഴക്കേ കല്ലട പഞ്ചായത്ത് പ്രസിഡന്റ് യമുനാ ഷാഹി, ബ്ലോക്ക് പഞ്ചായത്ത് അംഗം തങ്കപ്പന്‍ ഉണ്ണിത്താന്‍, ഗ്രാമപഞ്ചായത്ത് അംഗം ബിനു സി, മെഡിക്കല്‍ ഓഫീസര്‍ ഡോ പ്രഭു നമ്ബൂതിരി, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Back to top button