IndiaLatest

മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി

“Manju”

ശ്രീജ.എസ്

ഭോപ്പാല്‍ : മധ്യപ്രദേശില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും 2 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50000 രൂപ വീതവും നല്‍കും. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ന് രാവിലെ 8.30 ഓടെയാണ് അപകടമുണ്ടായത്. സിദ്ധി ജില്ലയിലാണ് സംഭവം. 60 ഓളം യാത്രക്കാരുമായി പോകുന്ന പ്രൈവെറ്റ് ബസ് രാംപൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ശാര്‍ദ കനാലിലേയ്ക്ക് മറിഞ്ഞു വീഴുകയായിരുന്നു. അപകടത്തില്‍ 39 ഓളം പേരാണ് മരിച്ചത്. ഏഴ് പേരെ രക്ഷപ്പെടുത്തി.

ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പാലത്തില്‍ നിന്നും കനാലിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ പെട്ടവരില്‍ നാല് വയസുള്ള കുട്ടിയുമുണ്ടെന്ന് സീധി കളക്ടര്‍ രവീന്ദ്ര കുമാര്‍ ചൗധരി പറഞ്ഞു. അതേസമയം സംസ്ഥാന ദുരന്ത നിവാരണ സംഘത്തിന്റെ രക്ഷാപ്രവര്‍ത്തനം ഇവിടെ പുരോഗമിക്കുകയാണ്. ക്രെയിനുകള്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മുങ്ങല്‍ വിദഗ്ധരും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. അപകടത്തില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അനുശോചനം അറിയിച്ചു.

Related Articles

Back to top button