IndiaInternationalKeralaLatestThiruvananthapuram

അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് സൈ​നി​കനീക്കം

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: ല​ഡാ​ക്ക് അ​തി​ര്‍​ത്തി​യി​ലെ ക​ട​ന്നു​ക​യ​റ്റ​ത്തി​നും സം​ഘ​ര്‍​ഷ​ത്തി​നും പി​ന്നാ​ലെ ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഇ​ന്ത്യ- ചൈ​ന അ​തി​ര്‍​ത്തി​യാ​യ ലി​പു​ലേ​ഖ് ചു​ര​ത്തി​നു സ​മീ​പം വീ​ണ്ടും ചൈ​നീ​സ് സൈ​നി​ക നീ​ക്കം. നേ​ര​ത്തെ സൈ​നി​ക നീ​ക്ക​മു​ണ്ടാ​യ ല​ഡാ​ക്ക് സെ​ക്ട​റി​ല്‍ പെ​ടു​ന്ന ലി​പു​ലേ​ഖ് ചു​ര​ത്തി​ന​ടു​ത്താ​ണ് വീ​ണ്ടും ചൈ​ന​യു​ടെ പീ​പ്പി​ള്‍​സ് ലി​ബ​റേ​ഷ​ന്‍ ആ​ര്‍​മി​യു​ടെ ഒ​രു ബ​റ്റാ​ലി​യ​ന്‍ സൈ​നി​ക​രു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​തെ​ന്ന് ഹി​ന്ദു​സ്ഥാ​ന്‍ ടൈം​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

ഇ​തേ​ത്തു​ട​ര്‍​ന്ന് ലി​പു​ലേ​ഖ് പാ​സി​നു സ​മീ​പ​ത്താ​യി ഇ​ന്ത്യ​യും സൈ​നി​ക സ​ന്നാ​ഹം ശ​ക്ത​മാ​ക്കി​യതായി ​സൈ​നി​കകേ​ന്ദ്ര​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ചു.ഇ​ന്ത്യ- ചൈ​ന- നേ​പ്പാ​ള്‍ അ​തി​ര്‍​ത്തി​യി​ലെ ലി​പു​ലേ​ഖ് ചു​രം ഉ​ള്‍​പ്പെ​ട്ട കാ​ലാ​പാ​നി മേ​ഖ​ല​യെ ഉ​ള്‍​പ്പെ​ടു​ത്തി നേ​പ്പാ​ള്‍ പു​തി​യ ഭൂ​പ​ടം അം​ഗീ​ക​രി​ച്ച​ത് ഇ​ന്ത്യ​യു​മാ​യു​ള്ള ബ​ന്ധ​ത്തി​ല്‍ വി​ള്ള​ലു​ണ്ടാ​ക്കി​യി​രു​ന്നു.

ക​ഴി​ഞ്ഞ മേ​യ് ആ​ദ്യം മു​ത​ല്‍ അ​തി​ര്‍​ത്തി​ക്ക​ടു​ത്തു ക​ട​ന്നു​ക​യ​റി​യ ചൈ​നീ​സ് സേ​ന​ക​ളു​ടെ പി​ന്മാ​റ്റം പൂ​ര്‍​ത്തി​യാ​കു​ന്ന​തി​നു മു​ന്‍​പുത​ന്നെ നി​യ​ന്ത്ര​ണ രേ​ഖ​യ്ക്കു സ​മീ​പം ആ​യി​ര​ത്തോ​ളം സൈ​നി​ക​രെ ചൈ​ന നി​യോ​ഗി​ച്ച​തു വ​ലി​യ ആ​ശ​ങ്ക​ക​ള്‍​ക്കു കാ​ര​ണ​മാ​യി​ട്ടു​ണ്ട്. നി​യ​ന്ത്ര​ണ രേ​ഖ​യി​ല്‍ ലി​പു​ലേ​ഖ് പാ​സി​ല്‍നി​ന്നു കു​റ​ച്ച​ക​ലെ​യായി ത​മ്പടി​ച്ചി​രി​ക്കു​ന്ന ഒ​രു ബ​റ്റാ​ലി​യ​നി​ല്‍ ആ​യി​രം സൈ​നി​ക​രു​ണ്ടെ​ന്നാ​ണു ക​ണ​ക്ക്.

Related Articles

Back to top button