KeralaKozhikodeLatest

പള്ളി ഭാരവാഹികളെ മര്‍ദിച്ച സംഭവം: നടപടി വേണമെന്നു കെ.മുരളീധരന്‍ എം.പി

“Manju”

വി.എം.സുരേഷ് കുമാർ

വടകര : കുറ്റ്യാടി അടുക്കത്ത് നെരയങ്കോട് പള്ളി ഇമാം സുലൈമാന്‍ മൗലവിയേയും മുതവല്ലി നെല്ലിയുള്ളതില്‍ ഷരീഫിനേയും മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കെ.മുരളീധരന്‍ എം.പി ആവശ്യപ്പെട്ടു.

പെരുന്നാള്‍ ദിനത്തില്‍ കണ്ടയിന്‍മെന്റ് ഏരിയ ആയതിനാല്‍ നമസ്‌കാരത്തിനെത്തുന്നവരെ തിരിച്ചയക്കാന്‍ രാവിലെ പള്ളിയിലെത്തിയവരെ മര്‍ദ്ദിച്ച സംഭവം അപലനീയമാണ്. ഇത് ന്യായീകരിക്കാവനാവില്ല.കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം. ഇല്ലെങ്കില്‍ പ്രോട്ടോക്കോള്‍ പാലിച്ച് ജനം സമരത്തിനിറങ്ങേണ്ടി വരും. മര്‍ദ്ദനമേറ്റ സുലൈമാന്‍ മൗലവിയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുരളീധരന്‍.

യുഡിഎഫ് നേതാക്കളായ കെ പ്രവീണ്‍കുമാര്‍, കെ ടി ജെയിംസ്, കോരങ്കോട്ട് മൊയ്തു, കെ പി അബ്ദുല്‍റസാഖ് തുടങ്ങിയവര്‍ ഒന്നിച്ചുണ്ടായിരുന്നു.

 

Related Articles

Back to top button