IndiaLatest

കര്‍ഷക മേഖലയിലെ മാറ്റങ്ങള്‍ കര്‍ഷകര്‍ ഉള്‍ക്കൊളളണം; പ്രധാനമന്ത്രി

“Manju”

ഡല്‍ഹി: കര്‍ഷക മേഖലയിലെ മാറ്റങ്ങള്‍ കര്‍ഷകര്‍ ഉള്‍ക്കൊളളണമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെറുകിട കര്‍ഷകരുടെ ഉന്നമനം കൂടി ലക്ഷ്യംവെച്ചുളള ബജറ്റാണ്‌ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്‌.അവരെക്കൂടി ഉള്‍പ്പെടുത്തിയാല്‍ മാത്രമേ ഇന്ത്യയ്‌ക്ക്‌ വളരാന്‍ കഴിയൂവെന്ന്‌ പ്രധാനമന്ത്രി പറഞ്ഞു.

കര്‍ഷകര്‍ക്ക്‌ വായ്‌പ നല്‍കുന്നതിനായി 16.5 ലക്ഷം കോടി കേന്ദ്ര സര്‍‌ക്കാര്‍ മാറ്റിവച്ചു. ഗ്രാമീണ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 40,000 കോടി രൂപയും നീക്കിവച്ചെന്ന്‌ പ്രധാനമന്ത്രി പറഞ്ഞു. മൈക്രോ ഫിനാന്‍സ്‌ ഇറിഗേഷന്‍ ഫണ്ട്‌ ഇരട്ടിയാക്കുമെന്നും മോദി വ്യക്തമാക്കി. ഭക്ഷ്യ വിപ്ലവമാണ്‌ 21-ാം നൂറ്റാണ്ടില്‍ ഇന്ത്യയ്‌ക്ക്‌ ആവശ്യം. ഇപ്പോള്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ മുപ്പത്‌ വര്‍ഷം മുമ്പ് നടപ്പാക്കേണ്ടതായിരുന്നുവെന്നും നരേന്ദ്ര മോദി പറഞ്ഞു.

Related Articles

Back to top button