KeralaLatest

അങ്കമാലിയിൽ അച്ഛന്‍റെ മർദ്ദനത്തിരയായ കുഞ്ഞിനും അമ്മയ്ക്കും സംരക്ഷണമൊരുക്കി വനിതാ കമ്മീഷൻ

“Manju”

അങ്കമാലിയിൽ അച്ഛന്റെ മർദ്ദനത്തിരയായി പരിക്കേറ്റു ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കുഞ്ഞിനും അമ്മയ്ക്കും താമസ സൗകര്യവും സംരക്ഷണവും ഏർപ്പെടുത്തി വനിതാ കമ്മീഷൻ. വനിതാ കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് എറണാകുളം ശിശുക്ഷേമ സമിതിയുടെ സഹായത്തോടെ പെരുമ്പാവൂരിലെ പുല്ലുവഴിയിൽ സ്നേഹജ്യോതി എന്ന സ്ഥാപനത്തിലാണ് അമ്മയ്ക്കും കുഞ്ഞിനും താമസ സൗകര്യം ലഭിച്ചത്. അമ്മയെയും കുഞ്ഞിനെയും കേസിന്റെ നടപടിക്രമങ്ങൾ പൂർത്തിയാവുന്നതു വരെ ഈ സ്ഥാപനത്തിൽ സംരക്ഷിക്കുമെന്ന് വനിതാ കമ്മീഷൻ അംഗം അഡ്വ. ഷിജി ശിവജി അറിയിച്ചു. തന്റെ സ്വദേശം നേപ്പാൾ ആയതിനാൽ നേപ്പാളിലേക്ക് പോകണമെന്ന് കുഞ്ഞിന്റെ അമ്മ ആവശ്യപ്പെട്ടിരുന്നു. കേസും മറ്റ് നടപടികളും പൂർത്തിയായ ശേഷം ഇക്കാര്യത്തിന് മുൻകയ്യെടുക്കുമെന്നും ഷിജി ശിവജി പറഞ്ഞു.
ശസ്ത്രക്രിയക്ക് ശേഷം കുഞ്ഞിനെ ഇന്നാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്

Related Articles

Back to top button