ErnakulamKeralaLatest

മാർഗ്ഗദീപം ബോധവൽക്കരണ ക്ലാസ്സ് നടന്നു

“Manju”

ചേർത്തല: പൂജിതപീഠം സമർപ്പണം ആഘോഷത്തോടനുബന്ധിച്ച് ശാന്തിഗിരി ഗുരുമഹിമ ചേർത്തല, ആലപ്പുഴ, ഹരിപ്പാട്, തൂക്കുപാലം ഏരിയകളുടെ ആഭിമുഖ്യത്തിൽ ‘പരീക്ഷ പേടിയെ എങ്ങനെ അതിജീവിക്കാം’ എന്ന വിഷയത്തെ ആസ്പദമാക്കി ‘മാർഗ്ഗദീപം’ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കവിയും സെന്റ് ജോർജ് മൗണ്ട് ഹൈസ്കൂൾ അധ്യാപകനുമായ പ്രീത് ചന്ദനപ്പളളി ക്ലാസ് നയിച്ചു. ജീവിതമാകുന്ന പരീക്ഷയിൽ നിരവധി പ്രതിസന്ധികൾ അഭിമുഖീകരിക്കേണ്ടി വരും. സാഹചര്യങ്ങളെ മാറ്റി മറിക്കാൻ നമുക്ക് സാധ്യമല്ല. പകരം മാറ്റി എടുക്കാൻ സാധിക്കുന്നത് നമ്മളെത്തന്നെയാണ്. പരീക്ഷപ്പേടിയെ അതിജീവിക്കാൻ ലക്ഷ്യം, ആത്മവിശ്വാസം, ആസൂത്രണം, മികച്ച പ്രവർത്തനം, ശുഭാപ്തിവിശ്വാസം, പഠനവിഷയങ്ങളോടുളള താല്പര്യം, പരീക്ഷയോടുളള സമീപനം എന്നിവ കൊണ്ടു കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

ശാന്തിഗിരി ആശ്രമം കലാസാംസ്കാരിക വകുപ്പ് ഇൻചാർജ് സ്വാമി ജനനന്മ ജ്ഞാനതപസ്വി ക്ലാസിന്റെ ഉദ്ഘാടനം നിർവഹിച്ചു. ശാന്തിഗിരി ആശ്രമം ചേർത്തല ഏരിയ ഹെഡ് ജനനി പൂജ ജ്ഞാനതപസ്വിനി അധ്യക്ഷത വഹിച്ചു. ഹരിത.എസ് സ്വാഗതവും ഗായത്രി രാജഗോപാൽ ക്യതജ്ഞതയും രേഖപ്പെടുത്തി.

Related Articles

Back to top button