IndiaInternationalLatestThiruvananthapuram

കൊറോണ വാക്‌സിന്‍: ഇന്ത്യ ‍ മറ്റ് രാജ്യങ്ങളെക്കാള്‍ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത് : പുതിയ കണ്ടെത്തലുമായി ഗവേഷകര്‍

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: ക്ഷയരോഗം തടയുന്നതിനായി കുത്തിവെക്കുന്ന ബാസിലസ് കാല്‍മെറ്റ്-ഗുറിന്‍ (ബിസിജി) വാക്സിന്‍ കൊറോണയെ തുരത്താന്‍ ഫലപ്രദമെന്ന് റിപ്പോര്‍ട്ട്. ഇത്തരം കുത്തിവയ്പ് നല്‍കിയ രാജ്യങ്ങളില്‍ കോവിഡ് ബാധയും മരണസംഖ്യയും കുറവായിരുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ മറ്റ് രാജ്യങ്ങളെക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് ഇത് മൂലമാണെന്നും അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ദി അ‍ഡ്വാന്‍സ്മെന്റ് ഓഫ് സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. ബിസിജി വാക്സിന്‍ നേരത്തെ തന്നെ നിര്‍ബന്ധമായും നടപ്പിലാക്കിയിരുന്നെങ്കില്‍ യുഎസിലെ മരണനിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞേനെയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

കൊറോണയെ നേരിടാന്‍ ബിസിജി വാക്സിനുകള്‍ ഫലപ്രദമാണെന്ന് മുന്‍പും റിപ്പോര്‍ട്ട് വന്നിരുന്നു. 1949 മുതല്‍ ബിസിജി വാക്സിന്‍ കുട്ടികള്‍ക്ക് നല്‍കുന്നുണ്ട്. 2019 ല്‍ ആ വര്‍ഷം ജനിച്ച 26 ദശലക്ഷം കുഞ്ഞുങ്ങളില്‍ 97 ശതമാനത്തിനെങ്കിലും ഇത് ലഭിച്ചു എന്നാണ് കണക്ക് കൂട്ടല്‍. എന്നാല്‍ 2000 ത്തോടെ മിക്ക രാജ്യങ്ങളും ഈ വാക്‌സിന്‍ നല്‍കുന്നത് നിര്‍ത്തിയിരുന്നു. മുതിര്‍ന്നവര്‍ക്കുള്ള ശ്വാസകോശ സംബന്ധിയായ ടിബിയില്‍ നിന്ന് സംരക്ഷണം നല്‍കുന്നില്ല എന്ന് വ്യക്തമാക്കിയായിരുന്നു ഇത്തരത്തിലുള്ള നടപടി.

Related Articles

Back to top button