KeralaLatest

കോവിഡ് വാക്സീനെതിരായ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും; വി.മുരളീധരന്‍

“Manju”

Sathyam Online : Breaking News | Latest Malayalam News | Kerala | India |  Politics | Sports | Movie | Column | Malayalam News | Kerala News | Pravasi  | Social Media |Middle East

ശ്രീജ.എസ്

തിരുവനന്തപുരം: കോവിഡ് വാക്സീനെതിരായ വ്യാജപ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. വ്യാപകമായ ബോധവല്‍കരണം അടക്കം കൃത്യമായ പദ്ധതികള്‍ ഇതിനുവേണ്ടി തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

വാക്സീനിലുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തുംവിധമുള്ള പ്രചാരണങ്ങള്‍, വാക്സീന്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കുക തുടങ്ങിയവക്കെതിരെയാണ് കര്‍ശന നടപടികള്‍. കൃത്യമായ വിവരങ്ങള്‍ ലഭ്യമാകാത്തതാണ് വ്യാജപ്രചാരണങ്ങള്‍ക്ക് പലപ്പോഴും കാരണം. വാക്സീനുമായി ബന്ധപ്പെട്ട എല്ലാ നടപടികളും സുതാര്യമാണെന്നും വി.മുരളീധരന്‍ അറിയിച്ചു.

ബോധപൂര്‍വം നടത്തുന്ന വ്യാജപ്രചാരണങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോവാക്സീന്‍ അനുമതി പൂര്‍ണ സുരക്ഷ ഉറപ്പാക്കിയതാണെന്നും വി.മുരളീധരന്‍ അറിയിച്ചു.

Related Articles

Back to top button