KeralaLatestThiruvananthapuram

കോവിഡ് നിയന്ത്രണത്തിൽ ‘നോ ..കോംപ്രമൈസ് ‘ പോലീസ് വീണ്ടും പിടിമുറുക്കും.

“Manju”

ഷൈലേഷ്കുമാർ. കൻമനം
കൊച്ചി: ജനങ്ങളുടെ ക്രമസമാധാനനില പാടേതകർത്തു കൊണ്ടിരിക്കുന്ന കൊറോണ മഹാമാരിയെ നിലയ്ക്കു നിർത്താൻ അരയും തലയും മുറുക്കി പോലീസ് രംഗത്ത്. കോവിഡ് നിയന്ത്രണത്തിൽ പോലീസിന് കൂടുതൽ അധികാരം നൽകുവാൻ മുഖ്യമന്ത്രി പിണറായി വിജയൻ പോലീസ് മേധാവി ലോക് നാഥ് ബഹ്റയ്ക്ക് നിർദ്ദേശം നൽകി. ഇനി മുതൽ സമ്പർക്കപട്ടിക, സാമൂഹിക അകലം തുടങ്ങിയവ പോലീസ് തന്നെ കൈകാര്യം ചെയ്യും. സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും എസ് ഐ അടക്കം നാലംഗ പ്രത്യേക സംഘം രൂപീകരിക്കും. കൂടാതെ മോട്ടോർ സൈക്കിൾ ബ്രിഗേഡും രംഗത്തുണ്ടാകും. വാഹനതല പരിശോധനയ്ക്കായി ബാരിക്കേഡുകൾ സ്ഥാപിച്ച് പ്രത്യേക നിരീക്ഷണവും ഏർപ്പെടുത്തും. പ്രവർത്തനങ്ങളുടെ ഏകീകരണ ചുമതല കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ഐ ജി വിജയ് സാഖറെക്കാണ്.
ഒരുമയോടെ മഹാമാരിയെ നേരിടാൻ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും, പോലീസ് നിർദ്ദേശങ്ങൾ അനുസരിക്കണമെന്നും മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു.

Related Articles

Back to top button