KeralaLatestThiruvananthapuram

വിശ്രമമില്ലാതെ പാങ്ങോട് ജനമൈത്രി പോലീസ് ഒപ്പം കാരുണ്യത്തിന്റെ കരുതലും

“Manju”

കൃഷ്ണകുമാർ സി

കല്ലറ :കൊവിഡ് കാലത്ത് വിശ്രമമില്ലാതെ ജനസംരക്ഷണത്തിനായി ഓടുമ്പോഴും ആരോടും പരിഭവമോ പരാതിയോ ഇല്ലാതെ കാരുണ്യ പ്രവർത്തനങ്ങളിലും സജീവമാവുകയാണ് പാങ്ങോട് ജനമൈത്രി പൊലിസ്.

പാങ്ങോട് പൊലീസ് ഭവന സന്ദർശനം നടത്തുന്നിതിനിടെയാണ് ചന്തക്കുന്നു നാലുസെന്റ് കോളനിയിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ശ്രുതിയും നാലാം ക്ലാസ്സുകാരൻ ശരത്തും ഓൺലൈൻ പഠനത്തിനു വഴിയില്ലാതെ ബുദ്ധിമുട്ടുന്നത് മനസിലാക്കിയത്. ഇത് മനസിലാക്കിയ പോലീസ്‌ ഉദ്യോഗസ്ഥർ പാങ്ങോട് സർക്കിൾ ഇൻസ്‌പെക്ടർ എൻ. സുനീഷിനെ വിവരം അറിയിച്ചു. തുടർന്നാണ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ തങ്ങളുടെ ശമ്പളത്തിൽ നിന്നും ഒരു പങ്ക് മാറ്റിവെച്ചു കുട്ടികൾക്ക് ടി. വി വാങ്ങി നൽകുവാൻ തീരുമാനിച്ചത്.

കഴിഞ്ഞ ദിവസം ടി. വി കൈമാറാൻ ഡി. കെ മുരളി  എം .എൽ .എ യോടൊപ്പം എത്തിയ റൂറൽ എസ്. പി ബി. അശോകൻ കുട്ടികളുടെ വീടിന്റെ ശോചനീയാവസ്ഥ കണ്ട് വീട് നന്നാക്കാനും, ഗൃഹോപകരണങ്ങൾ വാങ്ങാനും പണം പാങ്ങോട് പൊലീസിന് കൈമാറി. വൈകുന്നേരത്തോടെ അഞ്ചു കസേരകളും അനുബന്ധ സാധനങ്ങളും വീട്ടിലെത്തിച്ചു. വീടിന്റെ ചോരുന്ന മേൽക്കൂരയും അടച്ചുറപ്പില്ലാത്ത കതകും ഉടനെ മാറ്റിക്കൊടുക്കും.

Related Articles

Back to top button