KeralaLatestTravel

ഇനി നമ്പര്‍ നോക്കിയും ബസില്‍ കയറാം,

“Manju”

ശ്രീജ.എസ്

തി​രു​വ​ന​ന്ത​പു​രം​:​ ​കൊ​വി​ഡ് ​കാ​ലം​ ​ക​ഴി​ഞ്ഞ് ​ബ​സു​ക​ള്‍​ ​പൂ​ര്‍​ണ​മാ​യി​ ​ഓ​ടി​ത്തു​ട​ങ്ങു​ന്ന​തോ​ടെ​ ​ബ​സു​ക​ളു​ടെ​ ​ബോ​ര്‍​ഡ് ​മാ​ത്ര​മ​ല്ല,​ ​ന​മ്പര്‍​ ​നോ​ക്കി​യും​ ​ഏ​ത് ​റൂ​ട്ടി​ലേ​ക്കാ​ണെ​ന്ന് ​ഉ​റ​പ്പി​ച്ച്‌ ​ക​യ​റി​പ്പോ​കാം.​ ​ത​ല​സ്ഥാ​ന​ ​ജി​ല്ല​യി​ല്‍​ ​സ​ര്‍​വീ​സ് ​ന​ട​ത്തു​ന്ന​ ​കെ.​എ​സ്.​ആ​ര്‍.​ടി.​സി​ ​ബ​സു​ക​ള്‍​ക്ക​ട​ക്കം​ ​ന​മ്പര്‍​ ​ന​ല്‍​കു​ന്ന​ ​സം​വി​ധാ​ന​മാ​ണ് ​ബ​സു​ക​ള്‍​ ​ഓ​ടി​ത്തു​ട​ങ്ങു​ന്ന​തോ​ടെ​ ​ന​ട​പ്പാ​ക്കു​ക.

2016​ല്‍​ ​ത​ന്നെ​ ​ബ​സു​ക​ള്‍​ക്ക് ​റൂ​ട്ട് ​ന​മ്പര്‍​ ​ന​ല്‍​കു​ന്ന​ ​പ​ദ്ധ​തി​ ​പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​താ​ണ്.​ ​എ​ന്നാ​ല്‍,​ ​ഫ​ണ്ട് ​അ​ട​ക്ക​മു​ള്ള​ ​കാ​ര്യ​ങ്ങ​ളു​ടെ​ ​അ​പ​ര്യാ​പ്ത​ത​ക​ളെ​ ​തു​ട​ര്‍​ന്ന് ​പ​ദ്ധ​തി​ ​ന​ട​ക്കാ​തെ​ ​പോ​യി.​ ​

ആ​ദ്യ​ ​ഘ​ട്ട​ത്തി​ല്‍​ 760​ ​കെ.​എ​സ്.​ആ​ര്‍.​ടി.​സി​ ​ബ​സു​ക​ളും​ 100​ ​സ്വ​കാ​ര്യ​ ​ബ​സു​ക​ളും​ ​അ​ട​ക്കം​ 860​ ​ബ​സു​ക​ളി​ലാ​ണ് ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കു​ക.​ ​തി​രു​വ​ന​ന്ത​പു​രം​ ​ന​ഗ​ര​ത്തെ​ ​നാ​ല് ​സോ​ണു​ക​ളാ​യി​ ​തി​രി​ച്ചാ​കും​ ​പ​ദ്ധ​തി.​ ​ന​ഗ​രം​ ​-​ ​നീ​ല,​ ​ആ​റ്റി​ങ്ങ​ല്‍​ ​-​ ​ചു​വ​പ്പ്,​ ​നെ​ടു​മ​ങ്ങാ​ട്-​ ​പ​ച്ച,​ ​നെ​യ്യാ​റ്റി​ന്‍​ക​ര​-​ ​മ​ഞ്ഞ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ത​ത്വ​ത്തി​ല്‍​ ​തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.​ ​ടൂ​റി​സം​ ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള​ ​ബ​സു​ക​ള്‍​ക്ക് ​ഫാ​ന്‍​സി​ ​ന​മ്പറു​ക​ളാ​യി​രി​ക്കും.​ ​ന​മ്പറു​ണ്ടെ​ങ്കി​ലും​ ​ബ​സി​ന്റെ​ ​ബോ​ര്‍​ഡു​ക​ള്‍​ ​ഒ​ഴി​വാ​ക്കി​ല്ല.​ ​ഇ​തോ​ടൊ​പ്പം​ ​ബ​സ്സ്‌ സ്റ്റേ​ഷ​നു​ക​ളി​ല്‍​ ​റൂ​ട്ട് ​ന​മ്പര്‍​ ​സം​ബ​ന്ധി​ച്ച​ ​വി​വ​ര​ങ്ങ​ളും​ ​പ്ര​ദ​ര്‍​ശി​പ്പി​ക്കും.

Related Articles

Back to top button