KeralaLatestThiruvananthapuram

വയനാട്ടില്‍ മരം വീണ് ആറു​ വയസുകാരിക്ക്​ ദാരുണാന്ത്യം

“Manju”

സിന്ധുമോള്‍ ആര്‍

​മാനന്തവാടി: വീടിനു സമീപത്തെ മരം വീണ് വയനാട്ടില്‍​ ആറു വയസുകാരിക്ക്​ ദാരുണാന്ത്യം. വാളാട് കോളക്കര ആദിവാസി കോളനിയിലെ ബാബുവി​​ന്റെയും അമ്മിണിയുടെയും മകള്‍ ജ്യോതിക (ആറ്​) ആണ് മരിച്ചത്.

കാലിനും മറ്റും ഗുരുതരമായി പരിക്കേറ്റ ബാബുവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്​ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. മരം വീഴുന്ന ശബ്ദം കേട്ട് ബാബുവും മകളും പുറത്തേക്ക് ഓടിയപ്പോള്‍ ശിഖരം ദേഹത്ത്​ തട്ടിയതാണെന്നാണ് വിവരം. കുട്ടിയുടെ അമ്മയടക്കം രണ്ട് പേര്‍ വീടിനകത്തുണ്ടായിരുന്നു. അവര്‍ക്ക്​ ആര്‍ക്കും പരിക്കേറ്റിട്ടില്ല. വീടിനും നാശനഷ്ടം സംഭവിച്ചിട്ടില്ല​. ജ്യോതികയുടെ മൃതദേഹം വയനാട്​ ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Related Articles

Back to top button