KeralaLatestThiruvananthapuram

ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങള്‍ കാലാതീതം – സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

“Manju”

തിരുവനന്തപുരം : ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങളുടെ പ്രസക്തി അനുദിനം വര്‍ദ്ധിക്കുന്ന ഒരു സമൂഹത്തിലാണ് ഇന്ന് നമ്മള്‍ ജീവിക്കുന്നതെന്നും, അത് കാലാതീതമായി ശോഭയോടെ പ്രകാശം ചൊരിയുന്നതാണെന്നും ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി. പെരുംകുഴി ശ്രീനാരായണ മന്ദിരത്തിന്റെ വാര്‍ഷികാഘോഷചടങ്ങുകള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമി. ശ്രീനാരായണഗുരു മനുഷ്യനന്മയ്ക്കായി ചെയ്ത പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഇന്നത്തെ നമ്മുടെ ഈ സ്വാതന്ത്ര്യവും സമത്വവുമെല്ലാം, എല്ലാ ആര്‍ത്ഥത്തിലും പ്രബുദ്ധകേരളത്തിന്റെ നവോത്ഥാന ശില്പിയാണ് ഗുരു സ്വാമി പറഞ്ഞു. ഗുരുക്ഷേത്രസമിതി പ്രസിഡന്റ് ബൈജു തോന്നയ്ക്കല്‍ അദ്ധ്യക്ഷനായിരുന്നു. ഗുരുമന്ദിരം സെക്രട്ടറി ആര്‍.ഷിബു സ്വാഗതം ആശംസിച്ച യോഗത്തില്‍ യൂണിയൻ സെക്രട്ടറി ശ്രീകുമാര്‍ പെരുങ്ങുഴി, കൗണ്‍സിലര്‍മാരായ സി കൃത്തിദാസ്, ഡി ചിത്രാംഗദൻ എന്നിവര്‍ സംസാരിച്ചു. ഗുരുക്ഷേത്രസമിതി വനിതാ സംഘം പ്രതിനിധി കീര്‍ത്തി ഷൈജു നന്ദിരേഖപ്പെടുത്തി.

 

Related Articles

Back to top button