KeralaLatest

എട്ട് കിലോ ഭാരമുള്ള കൈകള്‍; 16-കാരനെ ബാധിച്ചിരിക്കുന്നത് അപൂര്‍വ്വ രോഗം

"ഹള്‍ക്ക് ഹാന്‍ഡ്‌സ്" എന്ന് സോഷ്യല്‍ മീഡിയ - മാക്രോഡാക്റ്റിലി എന്ന രോഗാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഡോക്ടമാര്‍

“Manju”

റാഞ്ചി: അവഞ്ചേഴ്‌സ് ആരാധകര്‍ക്ക് സുപരിചിതനാണ് ഹള്‍ക്ക്. ഇപ്പോഴിതാ ഝാര്‍ഖണ്ഡിലെ 16-കാരന്റെ കൈകളെ ഹള്‍ക്കിനോടാണ് സാദൃശ്യപ്പെടുത്തുന്നത്. വൈറലായിക്കൊണ്ടിരിക്കുന്ന മുഹമ്മദ് കാലീം എന്ന വിദ്യാര്‍ത്ഥിക്ക് ഹള്‍ക്ക് ഹാന്‍ഡ്‌സ്ആണെന്ന് സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്നു.

യഥാര്‍ത്ഥത്തില്‍ കാലീമിന് അപൂര്‍വ്വമായി മാത്രം കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണുള്ളത്. അതുകൊണ്ടാണ് ഹള്‍ക്കിനെ പോലെ വലിയ കൈകള്‍ ഈ 16-കാരനുണ്ടായത്. എട്ട് കിലോഗ്രാമാണ് ഒരു കൈയ്യിന്റെ മാത്രം തൂക്കം. രണ്ടടി നീളവും കൈകള്‍ക്കുണ്ട്. ഝാര്‍ഖണ്ഡിലെ ബൊക്കാരോ സ്റ്റീര്‍ സിറ്റി എന്ന ഗ്രാമത്തിലാണ് കാലീം കഴിയുന്നത്. മാക്രോഡാക്റ്റിലി എന്ന രോഗാവസ്ഥയിലൂടെയാണ് 16-കാരന്‍ കടന്നുപോകുന്നതെന്ന് ഡോക്ടമാര്‍ പറയുന്നു.

ലോകത്താകെ 300 പേരില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള രോഗമാണിത്. ശരീരത്തിലെ പ്രത്യേക ചില ഭാഗങ്ങളെ മാത്രം ഭീമാകാരമാക്കുന്നതാണ് രോഗം. നേരത്തെ സ്‌കൂളില്‍ പോലും കാലിമിന് പ്രവേശനം ലഭിച്ചിരുന്നില്ല. മറ്റ് കുട്ടികള്‍ കണ്ട് പേടിക്കുന്നതിനാല്‍ സ്‌കൂള്‍ അധികൃതര്‍ അഡ്മിഷന്‍ നിഷേധിക്കുകയായിരുന്നു.

പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ശസ്ത്രക്രിയ നടത്തിയതും കാലിമിന് വിനയായി ഭവിക്കുകയാണ് ചെയ്തത്. കൈയ്യുടെ നീളവും വീതിയും കുറയ്‌ക്കുകയായിരുന്നു ഉദ്ദേശ്യമെങ്കിലും ലഭിച്ചത് വിപരീത ഫലമായിരുന്നു. കൈകള്‍ വീണ്ടും വളരുകയും ഭാരം കൂടുകയും ചെയ്തു.

നിലവില്‍ വീട്ടുകാരുടെ സഹായത്തോടെയാണ് കാലീം ദൈനംദിന കാര്യങ്ങള്‍ ചെയ്യുന്നത്. വലിയ വിരലുകളും കൈകളുമായതിനാല്‍ സ്വന്തം കാര്യങ്ങള്‍ ചെയ്യാന്‍ 16-കാരന് പിന്തുണ ആവശ്യമാണ്. എങ്കിലും കൈയ്യിന്റെ അസാധാരണമായ വലിപ്പം കാരണം സോഷ്യല്‍ മീഡിയയില്‍ വൈറലാണ് ഈ 16-കാരന്‍.

Related Articles

Back to top button